Main Menu

കാസര്‍ഗോഡ് ബസ് സ്‌കൂട്ടറിലിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

കാസര്‍ഗോഡ്: കളനാട് ബസ് സ്‌കൂട്ടറിലിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു. ചട്ടഞ്ചാല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ജാന്‍ഫിഷാനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേരെ ഗുരുതര പരിക്കുകളോടെ കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. കളനാട് ബൈപ്പാസിലെ റെയില്‍വേ മേല്‍പ്പാലത്തിനടുത്ത് വെച്ചായിരുന്നു അപകടം. ട്യൂഷനു പോവുകയായിരുന്ന ജാന്‍ഫിഷാന്റെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ടൂറിസ്റ്റ് ബസില്‍ ഇടിക്കുകയായിരുന്നു. ജാന്‍ഫിഷാന്‍ സംഭവസ്ഥത്തുവെച്ചുതന്നെ മരിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗത തടസമുണ്ടായി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്