Main Menu

കാര്യവട്ടം ഏകദിനം: വിന്‍ഡീസിന് ബാറ്റിംഗ്; ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല

തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തില്‍ ടോസ് വെസ്റ്റ് ഇന്‍ഡീസിന് അനുകൂലം. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് തിരഞ്ഞെടുത്തു. രണ്ടു മാറ്റങ്ങളുമായാണ് വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം മല്‍സരത്തിന് ഇറങ്ങുന്നത്. ആഷ്‌ലി നര്‍സിന് അഞ്ചാം മല്‍സരത്തില്‍ അവസരം ലഭിക്കില്ല. പകരം ദേവേന്ദ്ര ബിഷൂ എത്തും. ചന്ദര്‍പോള്‍ ഹേംരാജിനു പകരം ഒഷെയ്ന്‍ തോമസും കളിക്കും. അതേസമയം ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളില്ല.

കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30നു മല്‍സരം തുടങ്ങും. പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയും സമനില മോഹവുമായി വിന്‍ഡീസും ഇറങ്ങുമ്പോള്‍ മൈതാനത്ത് ആവേശത്തിന്റെ തീപടരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

പരമ്പര തുടങ്ങും മുന്‍പ് അമിത ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യ. എന്നാല്‍ വിന്‍ഡീസ്, ടെസ്റ്റിലെ വിന്‍ഡീസ് അല്ലെന്നു രണ്ടാമത്തെ കളിയില്‍ തന്നെ ബോധ്യമായി. സമനിലയും അപ്രതീക്ഷിത തോല്‍വിയും ഏറ്റുവാങ്ങിയതോടെയാണ് ഇന്ത്യ ഉണര്‍ന്നത്. നാലാം ഏകദിനത്തിലെ വമ്പന്‍ വിജയം നല്‍കുന്ന ആത്മവിശ്വാസം ഇന്നത്തെ കളിയിലും പ്രതിഫലിക്കും. മറുവശത്ത് അവസാന കളി ജയിച്ച് പരമ്പര സമനിലയിലെത്തിച്ചാല്‍പ്പോലും വിന്‍ഡീസിനു ലോട്ടറിയാണ്.

ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ 300 പോലും സുരക്ഷിതമായ സ്‌കോര്‍ ആയിരിക്കില്ല. പക്ഷേ, മഴ പെയ്താല്‍ സ്വഭാവം മാറിമറിയും. കഴിഞ്ഞ വര്‍ഷം ഇതേ മൈതാനത്തു നടന്ന മഴയില്‍ക്കുതിര്‍ന്ന ട്വന്റി20 മല്‍സരത്തില്‍ എട്ട് ഓവറില്‍ അഞ്ചുവിക്കറ്റിന് 67 റണ്‍സാണ് ഇന്ത്യയെടുത്തത്. മറുപടിയായി ന്യൂസീലന്‍ഡിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്