Main Menu

കാത്തിരുന്ന സണ്ണിലിയോണ്‍ ചിത്രം ഇതാണ് ‘രംഗീല’: പേര് പുറത്തു വിട്ട് താരം

മുംബൈയ്: ഒരു പോണ്‍ താരമെങ്കിലും സണ്ണിലിയോണ്‍ എന്നും മലയാളികളുടെ ഇഷ്ടതാരം ആയിരുന്നു. കൊച്ചിയില്‍ ഉദ്ഘാടത്തിനെത്തിയ സണ്ണിലിയോണിനെ കാത്തിരുന്ന ആരാധക ലക്ഷം അത് തെളിയിക്കുകയും ചെയ്തു. ആരാധക ലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സണ്ണിലിയോണ്‍ ഇനി മലയാളത്തിലേക്ക് എന്ന വാര്‍ത്ത വലിയ സ്വാകര്യതയോടെയാണ് ഏറ്റവുവാങ്ങിയതും. ചിത്രം എന്താണെന്നും എന്ന് ഷൂട്ടിങ്ങ് ആരംഭിക്കുമെന്നുള്ള സംശയങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് താരം തന്നെ അതിപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രത്തിന്റെ പേര് സണ്ണിലിയോണ്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആദ്യ ചിത്രം ‘രംഗീല’യാണെന്ന് വളരെ ആകാംക്ഷയോടെയാണ് താരം ഫെയ്‌സ്ബക്കില്‍ പോസ്റ്റ് ചെയ്തത്. ബ്ലാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് നായരാണ്. മണിരത്‌നം, സച്ചിന്‍ എന്നിവയായിരുന്നു സന്തോഷ് നാരായണന്റെ മുന്‍ ചിത്രങ്ങള്‍. ഫെയറി ടെയ്ല്‍ പ്രൊഡക്ഷന്‍സ് എന്ന ബാനര്‍ സിനിമയുടെ സഹനിര്‍മ്മാതാക്കളാണ്. വണ്‍വേള്‍ഡ് എന്റെര്‍ടെയ്ന്‍മെന്റാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അമേരിക്കന്‍ പോണ്‍ താരമായിരുന്ന സണ്ണിലിയോണ്‍ എന്ന ‘കരണ്‍ ജീത് കൗര്‍’ 2012ലാണ് പോണ്‍ ഇന്‍ഡസ്ട്രി വിട്ടത്. ബോളിവുഡില്‍ എത്തിയ താരത്തിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അടുത്തിടെ നെറ്റ്ഫ്‌ലിക്‌സില്‍ ‘കരണ്‍ ജീത് കൗര്‍ ദി അണ്‍ ടോള്‍ഡ് സ്റ്റോറി ഒഫ് സണ്ണിലിയോണ്‍’ എന്ന പേരില്‍ താരത്തിന്റെ ജീവിതകഥ എപ്പിസോഡുകളായി എത്തിയിരുന്നു. ഇതിലും സണ്ണിലിയോണ്‍ തന്നെയാണ് അഭിനയിച്ചത്. ആദിത്യ ദത്ത് ആയിരുന്നു സംവിധായകന്‍. സണ്ണിയുടെ വരവ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. തന്നെ സ്‌നേഹിക്കുന്ന മലയാളം പ്രളയക്കെടുതിയിലായപ്പോള്‍ നിരവധി സഹായം നല്‍കാനും താരം മുന്നില്‍ നിന്നിരുന്നു. എന്തായാലും സണ്ണിയുടെ വരവ് ആഘോഷമാക്കാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്