Main Menu

കാണാതായ ഇന്റര്‍പോള്‍ തലവനെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത സ്ഥിരീകരിച്ച് ചൈന

ബീജിങ്: കാണാതായ ഇന്റര്‍പോള്‍ തലവന്‍ മെങ് ഹോങ് വെയ്‌യെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത സ്ഥിരീകരിച്ച് ചൈന. ഫ്രാന്‍സില്‍ നിന്നും ചൈനയിലേക്കുള്ള യാത്രയ്ക്കിടെ സെപ്റ്റംബര്‍ ഇരുപത്തിയഞ്ചിനാണ് ഇദ്ദേഹത്തെ കാണാതായത്.

ടാക്‌സ് വെട്ടിച്ചെന്ന കേസിലാണ് മെങ് ഹോങ് വെയ്‌യെ അറസ്റ്റുചെയ്തതെന്നാണ് സൂചന. അഴിമതിക്കേസുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ കസ്റ്റഡിയിലാണ് ഹോങ് വെയ് എന്ന് ബെയ്ജിങ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

അഴിമതി ആരോപണത്തെ തുടര്‍ന്ന് ഹോങ് വെയ്‌യെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഇന്റര്‍പോള്‍ നീക്കിയിരുന്നു. ചൈനയിലെ ഉയര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ കൂടിയാണ് അറസ്റ്റ് ചെയ്യപ്പെട്ട മെങ് ഹോങ് വെയ്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്