ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ കരട് വിജ്ഞാപനത്തിന് അംഗീകാരം. കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയമാണ് അംഗീകാരം നല്‍കിയത്. മാറ്റങ്ങളോടെയുള്ള കരട് വിജ്ഞാപനത്തിനാണ് അംഗീകാരം. കേരളം ആവശ്യപ്പെട്ട മാറ്റങ്ങള്‍ അതേപടി ഉള്‍പ്പെടുത്തി. പരിസ്ഥിതി ലോല വില്ലേജുകള്‍ 123ല്‍ നിന്ന് 94 ആയി ചുരുങ്ങും. 4,452 ചതുരശ്ര കിലോമീറ്റര്‍ ജനവാസ കേന്ദ്രം ഇഎഫ്എല്ലില്‍ നിന്ന് ഒഴിവാക്കി.

കസ്തൂരി രംഗന്‍ ശുപാര്‍ശകള്‍ അതേപടി നടപ്പാക്കാനാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. സംസ്ഥാന സാഹചര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. ഇക്കാര്യം ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിക്കും. ഇതിനായി പരിസ്ഥിതി മന്ത്രാലയം നിയമ മന്ത്രാലയത്തിന്റെ ഉപദേശം തേടി.