Main Menu

കവര്‍ച്ചാ ശ്രമത്തിനിടെ തോക്ക് കൈവിട്ടു പോയി; പരിഭ്രമിച്ചോടുന്നതിനിടെ പാന്റും അഴിഞ്ഞു; സ്വയം ദുരന്തമായി മാറിയ കള്ളന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ (വീഡിയോ)

കൊളറാഡോ: തോക്ക് ചൂണ്ടി കവര്‍ച്ച നടത്തുന്ന കള്ളന്‍മാര്‍ ധാരാളമുണ്ട്. എന്നാല്‍ കളവില്‍ യാതൊരുവിധ മുന്‍പരിജയവും ഇല്ലാത്ത ഒരാളാണ് അതിനിറങ്ങി പുറപ്പെടുന്നതെങ്കിലോ പണികിട്ടും എന്ന് നൂറുശതമാനവും ഉറപ്പാണ്. അടുത്തിടെ അമേരിക്കന്‍ പോലീസ് പുറത്തു വിട്ട ഒരു കള്ളന്റെ വീഡിയോ അത്തരത്തിലുള്ള ഒന്നാണ്. കവര്‍ച്ച നടത്താനായി കള്ളന്‍ തോക്കുമായെത്തുന്നതും ആ തോക്ക് തന്നെ കള്ളന് പണിയായി മാറുന്നതുമാണ് ആ വീഡിയോ.


അറോറയിലെ സിഗരറ്റ് കടയിലാണ് തൊപ്പിയും കണ്ണടയും വെച്ച് കള്ളനെത്തിയത്. ക്യാഷറെ ഭയപ്പെടുത്തി പണം അടിച്ചുമാറ്റാന്‍ തോക്ക് കൈയിലെടുത്തപ്പോഴെ അത് കൈയില്‍ നിന്ന് വഴുതി താഴെ വീണു. അതോടെ അതെടുക്കാനുള്ള വെപ്രാളം. അതിനിടെ സ്ഥാപനത്തിലുണ്ടായിരുന്ന സ്ത്രീ ഒച്ച വച്ചതോടെ ആകെ പരിഭ്രമത്തിലായ മോഷ്ടാവ് പിന്തിരിഞ്ഞ് ഓടുന്നതിനിടെ പാന്റഴിഞ്ഞു പോകുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ കള്ളന്റെ കൈയില്‍ നിന്നും വീണ് കിട്ടിയ തോക്കുമായി കടയ്ക്കുള്ളില്‍ നടക്കുന്ന ജീവനക്കാരിയേയും വീഡിയോയില്‍ കാണാം.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 5.30 ഓടെയാണ് സംഭവം നടന്നത്. ബുധനാഴ്ചയാണ് പോലീസ് വീഡിയോ പുറത്തുവിട്ടത്. വീഡിയോ നിരവധി പേര്‍ കണ്ടു കഴിഞ്ഞു. പുതിയ പണി നോക്കാന്‍ കള്ളനെ ഉപദേശിച്ചവര്‍ നിരവധിയാണ്. വീഡിയോയ്ക്കുള്ള കമന്റുകളെല്ലാം അതിനേക്കാള്‍ ചിരി ജനിപ്പിക്കുന്നതാണ്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്