Main Menu

കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ നാലിലും ജനതാദള്‍ എസ്-കോണ്‍ഗ്രസ് സഖ്യത്തിന് മുന്നേറ്റം

ബെംഗളൂരു: കര്‍ണാടകയില്‍ മൂന്നു ലോക്‌സഭാ, രണ്ടു നിയമസഭാ സീറ്റുകളിലേക്കു നടത്തിയ ഉപതെരഞ്ഞെടുപ്പില്‍ നാലിലും ജനതാദള്‍ എസ്-കോണ്‍ഗ്രസ് സഖ്യത്തിന് മുന്നേറ്റം. ഷിമോഗ ലോക്‌സഭാ സീറ്റില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. രാമനഗര നിയമസഭാ സീറ്റില്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമി വിജയിച്ചു. ബെള്ളാരിയില്‍ കോണ്‍ഗ്രിന്റെ വി.എസ്. ഉഗ്രപ്പ വിജയം ഉറപ്പിച്ചു.

ഷിമോഗ ലോക്‌സഭാ സീറ്റില്‍ ബിജെപി നേതാവ് ബി.എസ്. യെദ്യൂരപ്പയുടെ മകന്‍ ബി.വൈ. രാഘവേന്ദ്ര വിജയിച്ചു. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ ചെറിയ രീതിയിലാണെങ്കിലും ലീഡ് നിലനിര്‍ത്തിയാണാ ജെഡിഎസിന്റെ മധുബംഗാരപ്പയെ രാഘവേന്ദ്ര പരാജയപ്പെടുത്തിയത്. ഷിമോഗയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്ന് രാഘവേന്ദ്ര പ്രതികരിച്ചു.

മാണ്ഡ്യ ലോക്‌സഭാ സീറ്റില്‍ ജെഡിഎസ് 2.25 ലക്ഷം വോട്ടുകള്‍ക്കു ലീഡ് ചെയ്യുന്നു. ഇവിടെ അഞ്ച് റൗണ്ട് വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ജെഡിഎസ് സ്ഥാനാര്‍ഥി എല്‍.ആര്‍. ശിവരാമഗൗഡ 2004ല്‍ നടന്‍ എം.എച്ച്. അംബരീഷിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് തകര്‍ത്തത്. അന്ന് 1,24,438 വോട്ടുകളുടെ ഭൂരിപക്ഷമാണ് അംബരീഷ് നേടിയത്. ജമാഖണ്ഡി നിയമസഭാ സീറ്റില്‍ നാലു റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ബിജെപിയുടെ കുല്‍ക്കര്‍ണി ശ്രീകാന്ത് സുബ്ബറാവുവിനെക്കാള്‍ കോണ്‍ഗ്രസിന്റെ ആനന്ദ് സിദ്ദു ന്യാമഗൗഡ 7149 വോട്ടുകള്‍ക്കു ലീഡ് ചെയ്യുന്നു.

ബെല്ലാരി-63.85, ഷിമോഗ-61.05, മാണ്ഡ്യ-53.93, ജമാഖണ്ഡി-81.58, രാമനഗര- 73.71 എന്നിങ്ങനെയാണു വിവിധ സീറ്റുകളിലെ പോളിങ് ശതമാനം.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്