Main Menu

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: കേസിന്റെ നാള്‍വഴികള്‍

തൃപ്പൂണിത്തുറ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍  ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റ് വിവരം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അടുത്ത ബന്ധുക്കളേയും  അഭിഭാഷകരേയും പൊലീസ് അറിയിച്ചു. ബിഷപ്പിന്റെ പഞ്ചാബിലെ അഭിഭാഷകനേയും പൊലീസ് അറസ്റ്റ് വിവരം അറിയിച്ചു. കോട്ടയം എസ്.പി മൂന്നു മണിയോടെ അറസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിക്കും.

വെള്ളിയാഴ്ച രാവിലെ ഐജി വിജയ് സാഖറേയുടെ ഓഫീസില്‍ എസ്.പി ഹരിശങ്കര്‍ നടത്തിയ രണ്ട് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ബിഷപ്പിന്റെ മൊഴികള്‍ വിശദമായി വിലയിരുത്തി. അറസ്റ്റിനുള്ള അനുമതി ഐജിയില്‍ നിന്ന് വാങ്ങിയാണ് എസ്.പി ചോദ്യം ചെയ്യല്‍ നടക്കുന്ന തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ല് ഓഫീസിലേക്ക് പുറപ്പെട്ടത്. ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ ശേഖരിച്ച സ്ഥിതിക്ക് അറസ്റ്റിലേക്ക് കടക്കാം എന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേരുകയായിരുന്നു.

 കേസിന്റെ നാള്‍വഴികള്‍

ജൂണ്‍ 27: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതി. അന്വേഷിക്കാന്‍ വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷിനെ അടുത്ത ദിവസം ചുമതലപ്പെടുത്തി. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

ജൂലായ് 1: ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ കന്യാസ്ത്രീയുടെ മൊഴിയെടുത്തു

ജൂലായ് 5: ചങ്ങനാശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. കൂടുതല്‍ വെളിപ്പെടുത്തല്‍

ജൂലായ് 15: കന്യാസ്ത്രീ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് നല്‍കിയ കത്തും 19ന് ടെലഫോണ്‍ സംഭാഷണവും പുറത്ത്

ജൂലായ് 29: സിസ്റ്റര്‍ അനുപമയെ ഫോണില്‍ വിളിച്ച് പരാതി പിന്‍വലിക്കാന്‍ ഫാ. ജെയിംസ് ഏര്‍ത്തയിലിന്റെ ശ്രമം

ആഗസ്റ്റ് 13: ജലന്ധറില്‍ മൂന്നു ദിവസം കാത്തുകിടന്ന ശേഷം അന്വേഷണ സംഘം ബിഷപ്പിനെ ചോദ്യം ചെയ്തു

സെപ്തംബര്‍ 8: ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയില്‍ അഞ്ച് കന്യാസ്ത്രീകള്‍ സമരം തുടങ്ങി. വത്തിക്കാന്‍ സ്ഥാനപതിക്ക് കന്യാസ്ത്രീ കത്ത് നല്‍കി

സെപ്തംബര്‍ 12: ഐ.ജിയുട ഓഫീസില്‍ നടന്ന യോഗത്തില്‍ ബിഷപ്പിനെ 19ന് വിളിച്ചുവരുത്താന്‍ തീരുമാനം

സെപ്തംബര്‍ 14: കന്യാസ്ത്രീയെ കുറ്റപ്പെടുത്തി മിഷനറീസ് ഒഫ് ജീസസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ചിത്രവും പുറത്തുവിട്ടു

സെപ്തംബര്‍ 15: ഫ്രാങ്കോ തന്റെ ചുമതലകള്‍ മോണ്‍. മാത്യു കൊക്കാണ്ടത്തിന് കൈമാറി.

സെപ്തംബര്‍ 18: ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

സെപ്തംബര്‍ 19: കൊച്ചി തൃപ്പൂണിത്തുറയിലെ പൊലീസ് കേന്ദ്രത്തില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍.

സെപ്തതംബര്‍ 20: ബിഷപ്പിനെ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തു

സെപ്തംബര്‍ 21: കന്യാസ്ത്രീയുടെ മൊഴി വീണ്ടുമെടുത്തു. ബിഷപ്പിനെ അറസ്റ്റ് ചെയ്തു



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്