Main Menu

കട്ടിപ്പാറ ഉരുള്‍പൊട്ടല്‍: രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ പത്തായി

കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പ്പൊട്ടലില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഉരുള്‍പ്പൊട്ടലുണ്ടായ കരിഞ്ചോലയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം പത്തായി. കാണാതായ നാല് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകരെ വിവിധ സ്‌ക്വാഡുകളായി തിരിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം തെരച്ചില്‍ നടത്തിയത്. മരിച്ച ഹസ്സന്റെ പേരക്കുട്ടി റിഫ മറിയത്തിന്റെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു.

വീടുകള്‍ക്കു മുകളില്‍ പതിച്ച കൂറ്റന്‍ പാറകള്‍ പൊട്ടിച്ച് നീക്കുന്ന പ്രവര്‍ത്തി ഇന്നും തുടരും. ഇതിനു ശേഷം ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യും. ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയും ഇന്ന് തുടരും. കാലാവസ്ഥ അനുകൂലമായത് തെരച്ചിലിന് ആശ്വാസം പകര്‍ന്നിട്ടുണ്ട്. അതേ സമയം വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതം താറുമാറായ താമരശേരി കോഴിക്കോട് റൂട്ടില്‍ വാഹനങ്ങള്‍ ഓടിത്തുടങ്ങി. മഴക്ക് ശമനമുണ്ടായതോടെ പലയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങി. ജില്ലയിലെ മലയോര മേഖലകളിലും മഴക്ക് ശമനമുണ്ടായിട്ടുണ്ട്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്