Main Menu

ഓ പോട് എന്ന് കലക്ടര്‍; ഓഹോ എന്നേറ്റു വിളിച്ച് വൊളന്റിയര്‍മാര്‍; വൊളന്റിയര്‍മാര്‍ മാരെ പ്രശംസിച്ച് തിരുവനന്തപുരം കലക്ടര്‍

കേരളം ഇപ്പോള്‍ കടന്നു പോകുന്നത് ഏറ്റവും പ്രതിസന്ധി ഘട്ടത്തില്‍ കൂടിയാണ്. മലമുകളില്‍ നിന്ന് കുതിച്ചെത്തിയ പ്രളയജലം കേരളത്തെ അപ്പാടെ ഉലച്ചു. പക്ഷേ അപ്പോഴും കുലുങ്ങാതെ നിന്ന ഒരുകൂട്ടം രക്ഷാപ്രവര്‍ത്തകര്‍ തന്ന താങ്ങും തണലുമാണ് കേരളത്തെ വീഴാതെ പിടിച്ചു നിര്‍ത്തിയത്. അവര്‍ക്കൊക്കെയുള്ള നന്ദി എത്ര പറഞ്ഞാലും തീരുകയില്ല. ഇപ്പോഴിതാ തിരുവനന്തപുരത്തു രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകിയും രംഗത്തെത്തിയിരിക്കുകയാണ്.

രക്ഷാ പ്രവര്‍ത്തകരെ ആവേശത്തിലാക്കി കളക്ടര്‍ നടത്തിയ ഒരു പ്രസംഗം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ദുരിതാശ്വാസ ക്യാംപിലെത്തിയാണ് കലക്ടര്‍ വൊളന്റിയര്‍മാര്‍ക്ക് ആത്മവിശ്വാസവും കരുത്തും പകര്‍ന്നത്. നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് രാജ്യസേവനമാണെന്നും ഇത് വിലമതിക്കാനാകാത്തതാണെന്നും കലക്ടര്‍ പറഞ്ഞത് നിറകയ്യടിയോടെയാണ് ക്യാംപിലെ വൊളന്റിയര്‍മാര്‍ സ്വീകരിച്ചത്.

‘നിങ്ങള്‍ എന്തുചെയ്യുന്നു എന്ന് മനസ്സിലാക്കിയിട്ടുണ്ടോ..? നിങ്ങള്‍ ഇപ്പോള്‍ സൃഷ്ടിക്കുന്നത് ചരിത്രമാണ്. ഇങ്ങനെയൊരവസരത്തില്‍ നമുക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് ലോകത്തെ കാണിച്ചു കൊടുക്കുകയാണ്. ദേശീയ, രാജ്യാന്തര മാധ്യമങ്ങള്‍ വരെ കേരളത്തിലെ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചു സംസാരിച്ചു കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യസമര കാലത്തു പോരാടിയതുപോലെയാണ് ഇപ്പോള്‍ നമ്മള്‍ പ്രവര്‍ത്തിക്കുന്നത്. നമ്മുടെ നാട്ടില്‍നിന്ന് തന്നെ ഇത്രയേറെ സഹായങ്ങളും സാധങ്ങളുമെല്ലാം ക്യാംപിലേക്കു ലഭിക്കുന്നുവെന്നത് ശരിക്കും പ്രശംസനീയമാണ്. എയര്‍പോട്ടിലെത്തുന്ന സാധനങ്ങള്‍ എടുത്തുപൊക്കുക എന്നതുതന്നെ വലിയ പ്രയാസമുള്ള ജോലിയാണ്. നിങ്ങള്‍ ഇപ്പോള്‍ സ്വമേധയാ ചെയ്യുന്ന ജോലികള്‍ കൂലിക്കു ചെയ്യിക്കുകയാണെങ്കില്‍ കോടികള്‍ നല്‍കേണ്ടി വന്നേനെ. സര്‍ക്കാര്‍ ഒരുപാടു പണം ചെലവാക്കേണ്ടി വന്നേനെ.’ കലക്ടര്‍ പറഞ്ഞു.

ഒപ്പം കോളജില്‍ തങ്ങള്‍ ഇതുപോലുള്ള നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ‘ഓ പോട്’ എന്ന് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കാറുണ്ടെന്നും താന്‍ ‘ഓ പോട്’ എന്ന് പറയുമ്പോള്‍ ‘ഓഹോ’ എന്ന് ഏറ്റുപറയാമോ എന്നും വൊളന്റിയര്‍ മാരോട് കളക്ടര്‍ ചോദിച്ചു. ചോദ്യം കേട്ടപാടെ കളക്ടറുടെ ‘ഓ പോട്’ നു പിന്നാലെ ‘ഓഹോ’ എന്ന് ആര്‍ത്തു വിളിച്ചാണ് വോളന്റിയര്‍മാര്‍ തങ്ങളുടെ ആവേശം പങ്കുവെച്ചത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്