Main Menu

ഓസ്‌ട്രേലിയ സന്ദര്‍ശിക്കാന്‍ 2018ല്‍ എത്തിയ ഇന്ത്യക്കാരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധനവ്

ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയയില്‍ സഞ്ചാരികളായെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ അത്ഭുതകരമായ വര്‍ധനവ്. ഓസ്‌ട്രേലിയ സന്ദര്‍ശിക്കാനെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം 20 ശതമാനം വര്‍ധനവുണ്ടയെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ വിസിറ്റര്‍ വിസ പ്രൊസസ് ഓണ്‍ലൈനിലാക്കിയതാണ് ഇതിന് വഴിയൊരുക്കിയിരിക്കുന്നത്.

2020 ആകുമ്പോഴേക്കും ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാക്കുകയെന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ 2017 ഡിസംബറില്‍ തന്നെ അത് സാധിക്കാനായിരിക്കുന്നുവെന്നാണ് ടൂറിസം ഓസ്‌ട്രേലിയ വെളിപ്പെടുത്തുന്നത്. നിലവില്‍ ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്ന വിസിറ്റര്‍മാരില്‍ എട്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. 2018 മേയില്‍ അവസാനിച്ചിരിക്കുന്ന ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍ നിന്നെത്തിയവര്‍ 3.3 ലക്ഷമാണ്.

അതിന് മുമ്പത്തെ 12 മാസക്കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 19 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. മാര്‍ച്ച് 2018ല്‍ അവസാനിച്ച വര്‍ഷത്തില്‍ ഇന്ത്യന്‍ വിസിറ്റര്‍മാര്‍ ഓസ്‌ട്രേലിയയില്‍ ചെലവഴിച്ചിരുന്നത് 7650 കോടി രൂപ അഥവാ 1.5 ബില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറായിരുന്നു. അതിന് മുമ്പത്തെ വര്‍ഷത്തേക്കാള്‍ 14 ശതമാനം പെരുപ്പമാണിത് കാണിക്കുന്നതെന്നും ടൂറിസം ഓസ്‌ട്രേലിയ വെളിപ്പെടുത്തുന്നു.

വിസ പ്രൊസസിനായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതിനാല്‍ ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് സൗകര്യം വര്‍ധിച്ചതാണ് ഇതിന് കാരണമെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം അഫയേര്‍സ് വെളിപ്പെടുത്തുന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്