Main Menu

ഓസ്ട്രേലിയ സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധന

ബ്രിസ്ബേൺ: ഓസ്ട്രേലിയ സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 15.4 ശതമാനം വർധിച്ച് 2,67,500 ആയി. 2017 സാമ്പത്തിക വർഷത്തിലെ കണക്കുകൾ പ്രകാരം ഇന്ത്യൻ സന്ദർശകർ ഓസ്ട്രേലിയയിൽ ചെലവഴിക്കുന്ന തുകയും വർധിച്ചിട്ടുണ്ട്. ഈ തുക 18 ശതമാനം വർധിച്ച് 1.34 ബില്യൺ ഡോളർ അഥവാ 64 ബില്യൺ രൂപയായി.

ടൂറിസം ഓസ്ട്രേലിയയുടെ റിപ്പോർട്ട് പ്രകാരം ഓസ്ട്രേലിയയിൽ സന്ദർശനത്തിനെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം 2020 ആകുന്നതോടെ  300,000 ആയി ഉയരുമെന്നാണ് കണക്കാക്കുന്നത്.

ഓസ്ട്രേലിയയിൽ എത്തുന്ന 68 ശതമാനം സന്ദർശകരും ഒഴിവുവേളകൾ ചെലവഴിക്കാൻ എത്തുന്നവരാണ്. ഇതിൽതന്നെ 61 ശതമാനം പേർ ഓസ്ട്രേലിയയിലുള്ള തങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാൻ വരുന്നവരാണ്. ഇന്ത്യൻ സന്ദർശകർ ശരാശരി 50 രാത്രികൾ ഓസ്ട്രേലിയയിൽ ചെലവഴിക്കാറുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്