Main Menu

ഓസ്ട്രേലിയയിലേക്കുള്ള മലയാളി കുടിയേറ്റ നിരക്കിൽ ഇടിവ്

ബ്രിസ്ബേൺ: ഓസ്ട്രേലിയയിലേക്കുള്ള മലയാളി കുടിയേറ്റ നിരക്ക് കുറഞ്ഞു വരുന്നു. 2016ൽ 2478 മലയാളികളാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. കണക്കുകൾ പ്രകാരം 2012ലാണ് ഏറ്റവുമധികം മലയാളികൾ ഓസ്ട്രേലിയയിലേക്ക് എത്തിയത്. 5036 പേർ. ആ വർഷത്തെ ആകെ ഓസ്ട്രേലിയൻ കുടിയേറ്റത്തിൻറെ 2.2 ശതമാനവും മലയാളികൾ ആയിരുന്നു. എന്നാൽ പിന്നീട് മലയളി കുടിയേറ്റം കുറഞ്ഞുവന്നു.

2015ൽ 3632 മലയാളികളും 2014ൽ 3591 പേരും 2013ൽ 4214 പേരുമാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. 2009-2012 കാലഘട്ടത്തിൽ രണ്ടു ശതമാനത്തിലും മുകളിലായിരുന്നു മൊത്തം കുടിയേറ്റക്കാരിലെ മലയാളികൾ. എന്നാൽ ഇപ്പോൾ അത് 1.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2016ലെ സെൻസസ് റിപ്പോർട്ട് വിശകലനം ചെയ്തതിൽ നിന്നാണ് ഈ കണക്കുകൾ.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്