Main Menu

ഓര്‍മ്മയില്‍ നിലനില്‍ക്കുന്ന സമ്മാനങ്ങള്‍ നല്‍കണം; ഇല്ലെങ്കില്‍ ദേ ഇങ്ങനെയാകും; ജഡേജയ്ക്ക് നല്‍കിയ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം കുപ്പത്തൊട്ടിയില്‍

തിരുവനന്തപുരം: കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡില്‍ ക്രിക്കറ്റ് പ്രേമികളെ സാക്ഷിയാക്കി രവീന്ദ്ര ജഡേജയ്ക്ക് നല്‍കിയ മാന്‍ ഓഫ് ദ മാച്ച് കാര്‍ഡ് മാലിന്യക്കൂമ്പാരത്തില്‍. ഇന്ത്യാ-വെസ്റ്റിന്‍ഡീസ് കളി കഴിഞ്ഞ് ടീമുകള്‍ മടങ്ങിയപ്പോഴാണ് കാര്‍ഡ് ഉപേക്ഷിക്കപ്പെട്ടത്. കോര്‍പറേഷന്‍ ജീവനക്കാരനായ ജയനാണ് ഇത് ലഭിച്ചത്. പ്രകൃതിയോട് ഇണങ്ങാത്ത ഇത്തരം പ്ലാസ്റ്റിക് കാര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്ന ആവശ്യവുമായാണ് പ്രകൃതിയെന്ന ഫേസ്ബുക്കില്‍ പേജില്‍ നിന്നും ചിത്രം പങ്കുവച്ചിരിക്കുന്നത്.

ഓര്‍മ്മയില്‍ നിലനില്‍ക്കുന്ന സമ്മാനങ്ങള്‍ നല്‍കണമെന്നും അല്ലാതെ മറ്റുള്ളവര്‍ക്ക് ബാധ്യതയാവുന്ന സമ്മാനങ്ങള്‍ ഒഴിവാക്കണമെന്നും ബിസിസിഐയോടും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തമ്പോള്‍ പ്ലാസ്റ്റിക് ഒഴിവാക്കി പ്രകൃതിയോട് ഇണങ്ങുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ബോര്‍ഡ് മാതൃകയാകുമെന്ന് പ്രതീക്ഷിക്കുന്നതായും കുറിപ്പില്‍ പറയുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയും ധോണിയെയും കോഹ്ലിയെയും രവീന്ദ്ര ജഡേജയേയും പോസ്റ്റില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്