Main Menu

‘ഓട്ടര്‍ഷയുമായി നമ്മളെ കൂട്ടുവാന്‍ അവള്‍ വരുന്നു; നിങ്ങള്‍ക്കൊപ്പം നിങ്ങളുടെ ‘സുധി’യും കാത്തിരിക്കുന്നു അനിതയുടെ ഓട്ടോ സവാരിക്ക്: ഓട്ടര്‍ഷയുടെ ട്രെയിലര്‍ പുറത്തു വിട്ട് മേഹാന്‍ലാന്‍ (വീഡിയോ)

തിരുവനന്തപുരം: അനുശ്രീ ഓട്ടോ ഡ്രൈവറായി എത്തുന്ന ചിത്രം ഓട്ടര്‍ഷയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സുജിത്ത് വാസുദേവാണ് ചിത്രത്തിന്റെ സംവിധായകന്‍. ഓട്ടോറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ കഥ പറയുന്ന ചിത്രത്തില്‍  നിത്യജീവിതത്തില്‍ ഉണ്ടാകുന്ന തമാശകളും സംഭവങ്ങളും എല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മോഹന്‍ലാലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജ്  വഴിയാണ്  ട്രെയിലര്‍ റിലീസ് ചെയ്തത്- ‘നവംബര്‍ 23 മുതല്‍ ഓട്ടര്‍ഷയുമായി നമ്മളെ കൂട്ടുവാന്‍ അവള്‍ വരുന്നു… നിങ്ങള്‍ക്കൊപ്പം നിങ്ങളുടെ ‘സുധി’യും കാത്തിരിക്കുന്നു അനിതയുടെ ഓട്ടോ സവാരിക്ക്.’ട്രെയിലര്‍ റിലീസ് ചെയ്ത് മോഹന്‍ലാല്‍ കുറിച്ച വാക്കുകള്‍ ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

അനുശ്രീ അനിതയെന്ന ഓട്ടോക്കാരിയായിട്ടാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പുതുമുഖ താരങ്ങളെയെല്ലാം ഉള്‍ക്കൊള്ളിച്ചാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആണുങ്ങള്‍ മാത്രം ഓട്ടോറിക്ഷയോടിക്കുന്ന സ്റ്റാന്‍ഡില്‍ ഡ്രൈവറായി എത്തിപ്പെടുന്ന സ്ത്രീയുടെ ജീവിതവും അനുഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്