Main Menu

ഒരു പുരുഷന് നെഞ്ച് കാണിച്ച് നടക്കാമെങ്കില്‍ എന്ത് കൊണ്ട് സ്ത്രീയ്ക്കും ആയിക്കൂടാ? ഒരു സ്ത്രീയ്ക്ക് വയറ് കാണുന്ന രീതിയില്‍ സാരി ധരിക്കാമെങ്കില്‍ ഇഷ്ടമുള്ള ശരീരഭാഗം കാണിച്ച് എനിക്കും വസ്ത്രം ധരിച്ച് കൂടെ? ജോസഫിലെ നായിക മാധുരി ചോദിക്കുന്നു

കൊച്ചി: ഹോളിവുഡില്‍ നിന്നും ആരംഭിച്ച മീ ടൂ ക്യാംപെയിന്‍ ശക്തി പ്രാപിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. സിനിമയില്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ തുറന്ന് പറഞ്ഞ് ഒത്തിരി നടിമാരാണ് രംഗത്തെത്തിയത്. ഇന്ത്യന്‍ സിനിമയില്‍ വിവാദമായ ഒട്ടനവധി വെളിപ്പെടുത്തലുകളായിരുന്നു ഉണ്ടായത്. പ്രമുഖരായ ഒത്തിരി പേര്‍ തനിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ചും അവര്‍ ആരൊക്കെയാണെന്നും പറഞ്ഞിരുന്നു. പ്രമുഖരായ പല സംവിധായകന്മാര്‍ക്കും നടന്മാര്‍ക്കും എതിരെ ആരോപണങ്ങള്‍ വന്നിരുന്നു. എന്നിട്ടും ഇതൊന്നും അവസാനിക്കുന്നില്ലെന്നതാണ് വസ്തുത.

അടുത്തിടെ നടി നേഹ സക്‌സേന ഇതേ കാര്യത്തിന് രംഗത്തെത്തിയിരുന്നു. ദുബായില്‍ നടിയെ ഒരു രാത്രി കിട്ടുമോ എന്ന് ചോദിച്ച യുവാവിനാണ് പണി കൊടുത്ത് നടി നേഹ എത്തിയത്. ഇപ്പോഴിതാ ജോസഫ് എന്ന സിനിമയിലെ നായികയായ മാധുരിയും ഇത്തരക്കാര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. മാധുരിയുടെ ഫോട്ടോസിനെ കുറിച്ച് സംസാരിച്ച വ്യക്തിക്ക് പരസ്യമായി മറുപടി പറഞ്ഞാണ് നടി എത്തിയിരിക്കുന്നത്.

നടന്‍ ജോജു ജോര്‍ജ് നായകനായി അഭിനയിച്ച സിനിമയാണ് ജോസഫ്. എം പത്മകുമാര്‍ സംവിധാനം ചെയ്ത സിനിമ കഴിഞ്ഞ ആഴ്ചയായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ത്രില്ലര്‍ സ്വാഭാവമുള്ള ഇമേഷണല്‍ ഡ്രാമയാണ് ജോസഫ്. തിയറ്ററുകളില്‍ നിന്നും നിരൂപക പ്രശംസ നേടിയിരിക്കുന്ന ജോസഫ് ഇപ്പോഴും സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്. സിനിമയില്‍ മാളവിക മേനോന്‍, മാധുരി, എന്നിവരാണ് നായികമാര്‍. ജോസഫിലെ താരങ്ങളുടെ പ്രകടനം നല്ല അഭിപ്രായം നേടിയിരുന്നു.

സോഷ്യല്‍ മീഡിയ വഴി വിമര്‍ശിച്ച ആരാധകന് ചുട്ടമറുപടിയാണ് നടി മാധുരി കൊടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന മാധുരി ഇന്‍സ്റ്റാഗ്രാമിലൂടെ സ്ഥിരമായി ഫോട്ടോസ് പങ്കുവെക്കാറുണ്ട്. മിക്കവയും ഗ്ലാമറസ് ചിത്രങ്ങളായിരിക്കും. ഇത്തരം ഫോട്ടോസിനെതിരെയാണ് ഒരാള്‍ വിമര്‍ശനമുന്നയിച്ചത്. സന്ദേശമയച്ച ആള്‍ക്ക് പര്യമായി തന്നെ മറുപടി കൊടുത്താണ് മാധുരിയിപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞിരിക്കുന്നത്. ഇത്തരത്തില്‍ തന്നെ വിമര്‍ശിക്കുന്ന എല്ലാവര്‍ക്കുമുളള മറുപടി ഇതാണെന്നും പറഞ്ഞാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരുപാട് മോശം മെസേജുകള്‍ വരുന്നുണ്ട്. അതുപോലെ തന്നെ കമന്റുകളും. എന്നാല്‍ ഈ ചോദ്യത്തിന് മാത്രം മറുപടി പറയാമെന്ന് വിചാരിച്ചു. ഉത്തരം കിട്ടാന്‍ വേണ്ടി അദ്ദേഹം കാത്തിരിക്കുന്നത് പോലെ. നിങ്ങളുടെ ചിന്താഗതികള്‍ അവിടെ തന്നെ വെച്ചു കൊള്ളു. എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങള്‍ ഞാന്‍ പുറത്ത് കാണിക്കും. സമത്വത്തിലും ബോഡി പോസിറ്റിവിറ്റിയിലും ഞാന്‍ വിശ്വസിക്കുന്നുവെന്നും മാധുരി പറയുന്നു.

ഒരു പുരുഷന് നെഞ്ച് കാണിച്ച് നടക്കാമെങ്കില്‍ എന്ത് കൊണ്ട് സ്ത്രീയ്ക്കും ആയിക്കൂടാ. ഒരു സ്ത്രീയ്ക്ക് വയറ് കാണുന്ന രീതിയില്‍ സാരി ധരിക്കാമെങ്കില്‍ ഇഷ്ടമുള്ള ശരീരഭാഗം കാണിച്ച് എനിക്കും വസ്ത്രം ധരിച്ച് കൂടെ? പുരുഷന് പൊതു നിരത്തില്‍ മൂത്രമൊഴിക്കാമെങ്കില്‍ സ്ത്രീക്കും സാധിക്കും. സൗന്ദര്യം ഉള്ളിലാണ്. അല്ലാതെ സാരിയില്‍ അല്ല. സൗന്ദര്യത്തിന്റെ കാര്യത്തില്‍ എനിക്ക് എന്റേതായ കാഴ്ചപാടുകളുണ്ട്. നിങ്ങളുടെ അഭിപ്രായം ആവശ്യമില്ലെന്നും നടി പറയുന്നു.

മാധുരിയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടില്‍ എടുക്കുന്ന ഫോട്ടോസ് സോഷ്യല്‍ മീഡിയ വഴി പുറത്ത് വിടാറുണ്ടായിരുന്നു. പലതിലും അതീവ ഗ്ലാമറാസായ നടിയെയാണ് കാണാന്‍ കഴിയുക. അനൂപ് മേനോന്‍ നായകനായെത്തിയ എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന സിനിമയിലും മാധുരി അഭിനയിച്ചിരുന്നു. എന്നാല്‍ ജോജു ജോര്‍ജിന്റെ ജോസഫിലൂടെയാണ് മാധുരി ശ്രദ്ധേയാകാവുന്നത്. സിനിമയ്ക്ക് ശേഷം വലിയ ആരാധക പിന്തുണയാണ് നടിയ്ക്ക് ലഭിച്ചിരിക്കുന്നത്.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്