Main Menu

ഒമാന്‍ തൊഴില്‍രംഗത്ത് സ്ത്രീസാന്നിധ്യം വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്

മസ്‌കത്ത്: രാജ്യത്തെ തൊഴില്‍ വിപണിയില്‍ വരുംവര്‍ഷങ്ങളില്‍ സ്ത്രീകള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുമെന്നു റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷാദ്യത്തില്‍ത്തന്നെ പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീ തൊഴിലന്വേഷകരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നാണു ദേശീയ സ്ഥിതിവിവര വിഭാഗത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
സ്ത്രീ തൊഴിലന്വേഷകരുടെ എണ്ണം 60 ശതമാനത്തിലധികമാണ് വര്‍ധിച്ചിട്ടുള്ളത്. 2017ലെ ആദ്യ മൂന്നു മാസങ്ങളില്‍ 12,216 പുരുഷ തൊഴിലന്വേഷകരുള്ളപ്പോള്‍ സ്ത്രീ തൊഴിലന്വേഷകരുടെ എണ്ണം 22,030 ആയിരുന്നു.

തൊഴിലന്വേഷകരായ 63 ശതമാനം സ്ത്രീകള്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യത തൊഴില്‍ കമ്പോളത്തിന്റെ ആവശ്യകത അനുസരിച്ചാണെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തൊഴില്‍ മേഖലയിലെ സ്ത്രീസാന്നിധ്യം വര്‍ധിക്കുന്ന കാലം വിദൂരമല്ലെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്