ഒമാനിൽ സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന വിദേശികളുടെ മെഡിക്കൽ അവധിസംബന്ധിച്ച നിയമത്തിൽ ഇളവുവരുത്താൻ സിവിൽ സർവീസ്​ കൗൺസിൽ തീരുമാനിച്ചു. മൂന്ന്​ മാസം വരെ ശമ്പളത്തോടെയുള്ള അവധിയെടുക്കാമെന്നതായിരുന്നു ഇതുവരെയുള്ള വ്യവസ്​ഥ. ഭേദഗതി പ്രകാരം അധിക അവധി ആവശ്യമെങ്കിൽ ഇനി സിവിൽ സർവീസ്​ കൗൺസില്‍ നല്‍കുന്നയത്ര അവധി വിദേശി ജീവനക്കാർക്ക്​ എടുക്കാം.

ഇതുവരെയുള്ള നിയമ പ്രകാരം 90 ദിവസം കഴിഞ്ഞാൽ പരമാവധി ഒരു മാസം മാത്രമാണ്​ അധിക അവധി അനുവദിച്ചിരുന്നത്​. ജോലിക്കിടെ സംഭവിച്ച പരിക്കാണെങ്കിൽ മാത്രമേ ഈ ഒരുമാസത്തെ അവധി നൽകുകയുമുള്ളൂ. ഇതിന്​ ശേഷവും ജോലിക്ക്​ ഹാജരായില്ലെങ്കിൽ മെഡിക്കൽ കമ്മിറ്റി യോഗം ​േ ചർന്ന്​ തൊഴിലാളിക്ക്​ തൊഴിലെടുക്കാൻ കഴിയുമോ എന്ന കാര്യം പരിശോധിക്കും.

ഇനി തൊഴിലെടുക്കാൻ കഴിയില്ല എന്നാണ്​ വിലയിരുത്തല്ലെങ്കിൽ തൊഴിൽ കരാർ ടെർമിനേറ്റ്​ ചെയ്യുകയും ചെയ്യും. സിവിൽ സർവീസ്​ നിയമത്തി​െൻറ എക്​സിക്യൂട്ടീവ്​ റെഗുലേഷനുകളിൽ മാറ്റം വരുത്തിയത്​ പ്രകാരമുള്ള ഭേദഗതി ജൂൺ ആറിനാണ്​ ഭേദഗതി നിലവിൽ വന്നത്​. അധിക അവധി ആവശ്യമുള്ളവർ സ്​ഥാപനത്തി​ന്റെ മേലധികാരി മുഖേനയാണ്​ അവധിക്ക്​ അപേക്ഷ നൽകിയിട്ടുള്ളത്​. വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന വിദേശി ജീവനക്കാർ സർക്കാർ തരുമാനത്തെ സ്വാഗതം ചെയ്​തിട്ടുള്ളത്​. തങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതും ഉൽപാദനക്ഷമത വർധിപ്പിക്കുന്നതുമാണ്​ പുതിയ തീരുമാനമെന്ന്​ അവർ ചൂണ്ടികാട്ടി.