Main Menu

ഒമാനില്‍ വിവിധ ജോലികളിലെ വിസ നിരോധനം ആറ് മാസത്തേക്ക് കൂടി നീട്ടി

മസ്‌കത്ത്: ഒമാനില്‍ വിവിധ ജോലികള്‍ക്ക് ഏര്‍പ്പെടുത്തിയ വിസാ നിരോധനം ആറ് മാസത്തേക്ക് കൂടി നീട്ടി. മാനവവിഭവ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന വിസാ നിരോധനമാണ് നീട്ടിയിരിക്കുന്നത്. ഡിസംബര്‍ ഒന്ന് വരെ വിവിധ ജോലികള്‍ക്ക് വിസ അനുവദിക്കില്ല.

ഒട്ടക പരിപാലനം, സെയില്‍സ് പ്രമോട്ടര്‍, സെയില്‍സ് റപ്രസെന്റേറ്റീവ്, പര്‍ച്ചേഴ്‌സ് റപ്രസെന്റേറ്റീവ്, കണ്‍സ്ട്രക്ഷന്‍, ക്ലീനിങ് എന്നീ ജോലികള്‍ക്കുള്ള വിസാ നിരോധനമാണ് തുടരുക. മാനവവിഭവ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ഈ മാസം ഒന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്