Main Menu

ഒമാനില്‍ വിദേശികളുടെ എണ്ണത്തില്‍ കുറവ്

മസ്‌കത്ത്: ജൂണില്‍ ഒമാനില്‍ വിദേശികളുടെ എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ട്. ജനസംഖ്യയിലും കുറവ് രേഖപ്പെടുത്തിയതായി ദേശീയ സ്ഥിതി വിവര വിഭാഗം വ്യക്തമാക്കുന്നു. മെയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ ജനസംഖ്യാ നിരക്കില്‍ 1.2 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.

രാജ്യത്ത് ആകെ ജനസംഖ്യ 4,558,847 ആണ്. ഇവരില്‍ 2,504,253 പേര്‍ സ്വദേശികളും 2,054,594 പേര്‍ വിദേശികളും ആണ്. മുന്‍ മാസത്തെ അപേക്ഷിച്ച് ജൂണില്‍ വിദേശികളുടെ എണ്ണത്തില്‍ 6,000 പേരുടെ കുറവുണ്ടായി. മൊത്തം ജനസംഖ്യയില്‍ 54.9 ശതമാനം സ്വദേശികളും 45.1 ശതമാനം വിദേശികളുമാണുള്ളത്. മെയ് മാസത്തിലെ കണക്ക് പ്രകാരം രാജ്യത്തെ മൊത്തം ജനസംഖ്യ 4,614,822 ആയിരുന്നു. ഇതില്‍ 2,500,120 സ്വദേശികളും 2,114,702 വിദേശികളും ആയിരുന്നു.

ആകെ ജനസംഖ്യയുടെ 30 ശതമാനം താമസിക്കുന്ന മസ്‌കത്ത് ഗവര്‍ണറേറ്റില്‍ 964,018 പേര്‍ വിദേശികളാണ്. 519,844 സ്വദേശികള്‍ മാത്രമാണ് ഇവിടെ ഉള്ളത്. ദോഫാര്‍ ഗവര്‍ണറേറ്റിലും ബുറൈമി ഗവര്‍ണറേറ്റിലും കൂടുതല്‍ വിദേശികളാണ്



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്