Main Menu

ഒമാനിലെ സലാലയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു; മരിച്ചവര്‍ മലപ്പുറം സ്വദേശികള്‍

സലാല: ഒമാനിലെ സലാലയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം  സ്വദേശികളാണ് മരിച്ചത്.  പള്ളിക്കല്‍ ബസാര്‍ സലാം, അസൈനാര്‍, ഇ.കെ.അഷ്‌റഫ് എന്നിവരാണ് മരിച്ചത്. ഡിവൈഡറില്‍ ഇടിച്ച് വാഹനം കത്തുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

മരിച്ചവരില്‍ രണ്ട് പേര്‍ സന്ദര്‍ശന വിസയില്‍ സലാലയിലെത്തിയവരാണ്. മൃതദേഹങ്ങള്‍ സലാല ഖബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്