Main Menu

ഐശ്വര്യയെ ചെല്ലപ്പേര് വിളിക്കാന്‍ അവള്‍ നിന്റെ സുഹൃത്താണോ, അതോ ക്ലാസ്‌മേറ്റ്‌ ആണോ?; മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് ജയാ ബച്ചന്‍ (വീഡിയോ)

ദേഷ്യത്തിന്റെ കാര്യത്തില്‍ പേരു കേട്ട താരമാണ് നടി ജയാ ബച്ചന്‍. പ്രകോപനങ്ങളുണ്ടായാലും വേദികളില്‍ സമ്യപനം പാലിക്കുന്ന ബച്ചന്‍ കുടുംബത്തില്‍ വ്യത്യസ്തയാണ് ജയ. ഇതുകൊണ്ട് തന്നെ പലരും ചൊടിപ്പിക്കാന്‍ ശ്രമിക്കുന്നതും ജയയെ തന്നെയാണ്. ഹേമമാലിനിയുടെ മകളുടെ ബേബി ഷവറിനിടെ പൂജാരിയോടും കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ വെച്ച് ഫോട്ടോയെടുക്കാന്‍ ശ്രമിച്ച ആരാധകനോടും തട്ടി കയറിയിരുന്നു. ഇപ്പോള്‍ ഒരു മാധ്യമ പ്രവര്‍ത്തകനാണ് ജയയുടെ വഴക്കു കേട്ടത്.

പരിപാടിക്കിടെ മരുമകള്‍ ഐശ്വര്യയ്‌ക്കൊപ്പമാണ് ജയ എത്തിയത്. ഫോട്ടോ എടുത്തുകൊണ്ടിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ ഇതിനിടെ ആവേശത്തോടെ ഐശ്വര്യയെ ആഷ് എന്ന് വിളിച്ചു. ഇത് ജയയ്ക്ക് ഇഷ്ടപ്പെട്ടില്ല.

ഉടന്‍ തന്നെ ജയ രൂക്ഷമായി പ്രതികരിച്ചു. ആഷ് എന്ന് വിളിക്കാന്‍ അവള്‍ നിന്റെ സുഹൃത്താണോ, അല്ലെങ്കില്‍ ക്ലാസ്‌മേറ്റ്‌  ആണോ, മര്യാദയ്ക്ക് ഐശ്വര്യ എന്ന് വിളിക്കു എന്നായിരുന്നു ജയയുടെ കമന്റ്. മറുപടി കേട്ട ഐശ്വര്യയും ഞെട്ടി. ആദ്യം പതറിയെങ്കിലും ഉടന്‍ തന്നെ അമ്മായി അമ്മയെയും കൊണ്ട് അവിടെ നിന്ന് മാറി നില്‍ക്കാന്‍ ഐശ്വര്യ ശ്രമിച്ചു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്