Main Menu

ഏറെ നാളുകള്‍ക്ക് ശേഷം ലാലേട്ടനും മകളും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നില്‍ (വീഡിയോ)

കൊച്ചി: മലയാളികളുടെ സ്വന്തം ലാലേട്ടന്റെ കുടുംബ ചിത്രങ്ങള്‍ കാണാന്‍ എല്ലാവര്‍ക്കും ആവേശമാണ്. എന്നാല്‍ വളരെ അപൂര്‍വ്വമായി മാത്രമേ ലാലേട്ടന്‍ കുടുംബമൊത്തുള്ള ചിത്രങ്ങള്‍ പുറത്തു വിടാറുള്ളു. എന്നാല്‍ ആ ചിത്രങ്ങളിലെല്ലാം എപ്പോഴും കാണാന്‍ കഴിയാത്ത ഒരാളുണ്ട്. ലാലേട്ടന്റെ മകള്‍ വിസ്മയ.

മറ്റ് താരപുത്രന്മാരും പുത്രിമാരും സിനിമയിലേക്ക് കാലെടുത്തു വയ്ക്കുന്ന ഈ കാലത്ത് വിസ്മയ് ഒരു സ്റ്റില്‍ ക്യാമറയ്ക്ക് മുന്നില്‍ പോലും പ്രത്യക്ഷപ്പെടുന്നത് വളരെ അപൂര്‍വ്വമായിട്ടാണ്. കഴിഞ്ഞ വര്‍ഷമാണ് ലാലേട്ടനൊപ്പം വിസ്മയ നില്‍ക്കുന്ന ചിത്രം ആരാധകര്‍ക്കായി ലാലേട്ടന്‍ പങ്കു വെച്ചത്. ഇപ്പോഴിതാ ലാലേട്ടനെയും മകളെയും ഒരുമിച്ച് വീണ്ടും കണ്ട സന്തോഷത്തിലാണ് ആരാധകര്‍. വിമാനതാവളത്തില്‍ നിന്നും പുറത്തേക്ക് വരുന്ന ഇരുവരുടെയും വീഡിയോ ആണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്