എസ്ബിഐ അനുബന്ധ ബാങ്ക് ലയനം പൂര്‍ണ്ണമാകുന്നു. ലയിച്ച ബാങ്കുകളുടെ ചെക്ക് ബുക്ക് കാലാവധി ഇന്നത്തോടെ അവസാനിക്കും. ശാഖകളുടെ IFS കോഡുകളും മാറും. 72 വര്‍ഷത്തെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറും 5 അനുബന്ധ ബാങ്കുകളും ഏപ്രില്‍ ഒന്നിനാണ് എസ്ബിഐയില്‍ ലയിച്ചത്. ലയന നടപടികള്‍ ഘട്ടം ഘട്ടമായി പൂര്‍ത്തീകരിച്ച് വരികയായിരുന്നു. ലയന പൂര്‍ത്തീകരണത്തിന്റെ ഭാഗമായാണ് ചെക്ക് ബുക്കുകളുടെ കാലാവധിയും ഇന്ന് അവസാനിക്കുന്നത്.

ഇതുപ്രകാരം സ്റ്റേറ്റ് ബാങ്ക് ട്രാവന്‍കൂര്‍ അനുബന്ധ ബാങ്കുകളായ ബിക്കാനീര്‍ ആന്‍ഡ് ജെയ്പൂര്‍, പട്യാല, റായ്പൂര്‍,, ഹൈദരാബാദ്, ഭാരതീയ മഹിള ബാങ്ക് എന്നിവയുടെ ചെക്കുകള്‍ അസാധുവാകും ശാഖകളുടെ IFC കോഡുകളും മാറും. നേരത്തെ ചെക്ക് കൊടുത്തവര്‍ അവ തിരികെ വാങ്ങി ECS നിര്‍ദേശമോ പുതിയ ചെക്കോ നല്‍കണമെന്ന് കഴിഞ്ഞ ദിവസം എസ്ബിഐ നിര്‍ദേശം നല്‍കിയിരുന്നു.

ആഗോളതലത്തിലെ ഏറ്റവും വലിയ 50 ബാങ്കുകളുടെ പട്ടികയില്‍ എസ്ബിഐ ഇടംപിടിക്കുമെന്നും ബാങ്കുകളുടെ നടത്തിപ്പ് ചെലവില്‍ വലിയ കുറവുണ്ടാകുമെന്നും വ്യക്തമാക്കിയായിരുന്നു. കേന്ദ്രം കഴിഞ്ഞ മാര്‍ച്ചിലാണ് ലയന നടപടികളിലേക്ക് കടന്നത്.