Main Menu

എസ്ഡിപിഐയും ആര്‍എസ്എസും സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നെന്ന് കോടിയേരി ബാലകൃഷ്ണന്‍; മഞ്ചേശ്വരത്ത് സിപിഐഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തിന് രാഷ്ട്രീയനിറം നല്‍കരുതെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

കാസര്‍ഗോഡ്: എസ്ഡിപിഐയും ആര്‍എസ്എസും സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മഞ്ചേശ്വരത്തെ സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ജനശ്രദ്ധ തിരിച്ചുവിടാനാണ് ബിജെപി അക്രമം വ്യാപിപ്പിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

അതേസമയം കാസര്‍ഗോഡ് മഞ്ചേശ്വരത്ത് സിപിഐഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തിന് രാഷ്ട്രീയനിറം നല്‍കരുതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് അബൂബക്കര്‍ സിദ്ധിഖിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊലപാതകത്തില്‍ മുസ്‌ലീം സഹോദരന് ജീവന്‍ നഷ്ടമായത് അത്യധികം ദു:ഖകരമാണ്. നിഷ്ഠൂരമായ കൊലപാതകമാണ് നടന്നത്. കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണം. തികച്ചും ഒറ്റപ്പെട്ട സംഭവമാണിത്. മുതലെടുപ്പ് രാഷ്ട്രീയത്തിന് ആരും മുതിരരുതെന്നും ശ്രീധരന്‍ പിള്ള അഭ്യര്‍ത്ഥിച്ചു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്