Main Menu

‘എന്റെ കരിയറില്‍ നടക്കാതെ പോയ സ്വപ്‌നമാണ് ശ്രീദേവി; പക്ഷെ അവരുടെ മകളിലൂടെ ഞാന്‍ അത് യാഥാര്‍ത്ഥ്യമാക്കും’: കരണ്‍ ജോഹര്‍

മുംബൈ: ഈ വര്‍ഷം ബോളിവുഡ് കണ്ട തീരാനഷ്ടമായ ശ്രീദേവിയുടെ മരണത്തെ ആരാധകര്‍ക്കെന്നോണം ഇന്റസ്ട്രിയിലുള്ളവര്‍ക്കും ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. തനിക്ക് നടക്കാതെ പോയ വലിയൊരു സ്വപ്നമായിരുന്നു ശ്രീദേവിയെന്ന് പറയുകയാണ് ബോളിവുഡ് ഫിലിം മേക്കറായ കരണ്‍ ജോഹര്‍.

‘ഞാന്‍ ശ്രീദേവിയുടെ വലിയൊരു ആരാധകനാണ്. ഇപ്പോഴും അവരുടെ നഷ്ടം വിശ്വസിക്കാനായിട്ടില്ല.  എന്റെ സംവിധാനത്തിലും തിരക്കഥയിലും പിറക്കുന്ന ചിത്രത്തില്‍ ശ്രീദേവിയെ ഞാന്‍ സ്വപ്‌നം കണ്ടിരുന്നു. വല്ലാത്തൊരു പ്രണയമായിരുന്നു അവരുടെ അഭിനയത്തോട്. യഥാസമയം സ്വന്തം കഴിവിനെ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഏക വ്യക്തി ശ്രീദേവിയായിരുന്നു. അതിന് ഒരു മികച്ച തെളിവാണ് അവരുടെ ഇംഗ്ലീഷ് വിംഗ്ലീഷിലെ അഭിനയം. 1998ല്‍ ‘ജുദ്ദൈ’യിലൂടെ സിനിമയോട് താല്‍കാലികമായി വിട പറഞ്ഞ് അവര്‍ 2013ല്‍ ഇംഗ്ലീഷ് വിംഗ്ലീഷ് ചിത്രം ചെയ്തിട്ടും 90 കളിലെ ഒരു നടിയുടെ തിരിച്ചു വരവായി എനിക്ക് തോന്നിയില്ല. ആ ഇടവേളകളില്‍ കടന്നു വന്ന എല്ലാ അഭിനയ പരിഷ്‌ക്കാരങ്ങളും അവര്‍ അപ്‌ഡേറ്റ് ചെയ്തിരുന്നു. 90 കളിലെ ഒരു നടിയും തിരിച്ചു വരവിലൂടെ അങ്ങനെ ഒരു അഭിനയം കാഴ്ച്ചവെച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അഭിനയം എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞും ആ പുതുമയോടെ അവര്‍ സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന് അതിലെ അമ്മ റോളില്‍ നിന്ന് എനിക്ക് മനസ്സിലായി. ശ്രീദേവിയെ വച്ച് ഒരു ചിത്രം ചെയ്യണമെന്ന് ആഗ്രഹിച്ചെങ്കിലും ഇപ്പോഴത് മകളിലൂടെയാണ് സാധിക്കാന്‍ പോകുന്നത്.’ കരണ്‍ ജോഹറിന്റെ ചിത്രം ധഡക്കിലൂടെ ജാന്‍സി കപൂര്‍ സിനിമാ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുകയാണ്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്