Main Menu

എന്നെ ആരും പൂട്ടിയിട്ടിട്ടില്ല; എനിക്കിഷ്ടപ്പെട്ട വ്യക്തിക്കൊപ്പം ഞാന്‍ താമസിക്കുകയാണ്: നടി രസ്‌ന

Indian Telegram Android App Indian Telegram IOS App

മിനി സ്‌ക്രീനിലൂടെ മലയാളി കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായിരുന്നു രസ്ന. എന്നാല്‍ അധികം സീരിയലുകളിലൊന്നും രസ്ന വേഷമിട്ടില്ല. വളരെ പെട്ടെന്ന് തന്നെ അഭിനയത്തോട് വിടപറയുകയും കുടുംബ ജീവിതത്തിലേക്ക് തിരിയുകയും ചെയ്തു. പിന്നീട് രസ്നയെക്കുറിച്ച് നിരവധി ഗോസിപ്പുകളായിരുന്നു. രസ്നയെ ആരോ ഒളിപ്പിച്ച് താമസിപ്പിക്കുകയാണെന്നായിരുന്നു പ്രചരണം. ഇതിനെല്ലാം മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് താരം.

ഞാന്‍ ഒളിച്ചു താമസിക്കുകയല്ല. എന്നെ ആരും പൂട്ടിയിട്ടിട്ടുമില്ല. എനിക്കിഷ്ടപ്പെട്ട വ്യക്തിക്കൊപ്പം സന്തോഷമായി ജീവിക്കുന്നു. അതില്‍ രണ്ടര വയസ്സുള്ള ഒരു കുഞ്ഞുമുണ്ട്. ഞാന്‍ എന്റെ ആവശ്യങ്ങള്‍ക്കെല്ലാം പുറത്ത് പോകുന്നുണ്ട്. പൊതുപരിപാടികളില്‍ വരാത്തത് എന്നെ ആരും ക്ഷണിക്കാത്തത് കൊണ്ടാണ്.

Related image

ഞാന്‍ വിവാഹം ചെയ്ത വ്യക്തി മറ്റൊരു സമുദായത്തില്‍പ്പെട്ടയാളാണ്. എന്റെ കുടുംബത്തിന് താല്‍പര്യമില്ലായിരുന്നു. അതുകൊണ്ടാണ് ഞാന്‍ എന്റെ ജീവിതത്തിന് വലിയ പബ്ലിസിറ്റി കൊടുക്കാഞ്ഞത്.

ഞാന്‍ അഭിനയം നിര്‍ത്തിയത് ആരും നിര്‍ബന്ധിച്ചിട്ടല്ല. എന്റെ ഇഷ്ടപ്രകാരം തന്നെയാണ്. എന്റെ കുഞ്ഞിന്റെ കൂടെ ഇപ്പോള്‍ ഞാന്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. മറ്റാരുടെയും ഇടപെടലുകള്‍ ഈ വിഷയത്തില്‍ ഉണ്ടായിട്ടില്ല.

പിന്നെ, എന്റെ പേരില്‍ ഒരുപാട് ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുണ്ട്. അതൊന്നും ഞാന്‍ കൈകാര്യം ചെയ്യുന്നവയല്ല. ആരൊക്കെയോ മോശമായി പലര്‍ക്കും മെസേജ് അയച്ചതായി അറിയാന്‍ കഴിഞ്ഞു. ഇതിനൊന്നും ഞാന്‍ ഉത്തരവാദിയല്ല. എന്നെ സ്നേഹിക്കുന്നവരോട് ഒന്നു മാത്രമേ പറയാനുള്ളു. ഞാന്‍ വളരെ സന്തോഷമായാണ് ഇപ്പോള്‍ ജീവിക്കുന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്