Main Menu

എന്തിനാണ് തനിക്കെതിരെ നടപടിയെടുത്തത് എന്നറിയില്ലെന്ന് സിസ്റ്റര്‍ ലൂസി; ചെയ്ത തെറ്റ് എന്തെന്ന് സഭ വ്യക്തമാക്കണം

മാനന്തവാടി: കന്യാസ്ത്രീകളെ പിന്തുണച്ച സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ പ്രാര്‍ഥനാ, ആരാധന, കുര്‍ബാന ചുമതലകളില്‍ നിന്ന് വിലക്കിയതില്‍ പ്രതികരണവുമായി ലൂസി കളപ്പുരക്കല്‍ രംഗത്ത്. എന്തിനാണ് സഭ തനിക്കെതിരെ നടപടിയെടുത്തതെന്ന് അറിയില്ലെന്ന് സിസ്റ്റര്‍ ലൂസി. മദര്‍ സൂപ്പീരിയറാണ് ഇടവക പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് അറിയിച്ചത് എന്നാല്‍ താന്‍ ചെയ്ത തെറ്റ് എന്താണെന്ന് സഭ വ്യക്തമാക്കണമെന്നും സിസ്റ്റര്‍ ലൂസി പ്രതികരിച്ചു.

സമൂഹമാധ്യമങ്ങളില്‍ ലേഖനമെഴുതിയതുള്‍പ്പെടെ സഭയെ ധിക്കരിച്ച് പ്രവര്‍ത്തിച്ചതിന് മൂന്ന് മാസം മുമ്പ് മാനന്തവാടി രൂപത നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. കാര്‍ വാങ്ങിയതും സഭാവസ്ത്രം ധരിക്കാതെ പൊതുവേദിയിലെത്തിയതുമാണ് നടപടിയെടുക്കുന്നതിനുള്ള മറ്റ് കാരണങ്ങളായി പറയുന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്