Main Menu

എത്രതവണ അന്വേഷണം നടന്നാലും നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് കെ.എം.മാണി; കോടതി വിധി സ്വാഗതം ചെയ്യുന്നു

കോട്ടയം: ബാര്‍ കോഴക്കേസില്‍ ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് നടപടി റദ്ദാക്കിയ വിജിലന്‍സ് കോടതിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍മന്ത്രി കെ.എം. മാണി. ഇക്കാര്യത്തില്‍ തനിക്ക് വൈഷ്യമ്യമൊന്നുമില്ലെന്നും കെ.എം. മാണി പറഞ്ഞു. കോടതിവിധിയെപ്പറ്റി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് സര്‍ക്കാരിന്റെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും കാലത്ത് മൂന്നുതവണ അന്വേഷിച്ച കേസാണിതെന്നും താന്‍ തെറ്റുകാരനല്ലെന്നാണ് കണ്ടെത്തിയതെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു. വീണ്ടും വീണ്ടും എത്രവേണമെങ്കിലും അന്വേഷിച്ചുകൊള്ളട്ടെയെന്നും അന്വേഷണത്തിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. എത്രതവണ അന്വേഷണം നടന്നാലും നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരും. മറ്റ് കാര്യങ്ങള്‍ കോടതി ഉത്തരവ് പരിശോധിച്ചതിന് ശേഷം പ്രതികരിക്കാമെന്നും മാണി പറഞ്ഞു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്