എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ അന്തരിച്ചു. ആരോഗ്യ നില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഉദ‌ര സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതദേഹം അല്‍പ സമയത്തിനകം കോട്ടയത്തേക്ക് കൊണ്ടു പോകും. ഉച്ചക്ക് 12 മണി മുതല്‍ കോട്ടയം പഴയ പൊലീസ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ ഉച്ചക്ക് പന്ത്രണ്ട് മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാരം.

അധികാരമോഹങ്ങള്‍ ഇല്ലാത്ത ചുരുക്കം രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു ഉഴവൂര്‍ വിജയന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തനായി രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന ഉഴവൂര്‍ പിന്നീട് എന്‍സിപിയില്‍ ചേര്‍ന്ന് ഇടത് പക്ഷത്തിനൊപ്പം യാത്ര തുടരുകയായിരുന്നു. എന്നും സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കാനും ഉഴവൂര്‍ വിജയനെന്ന രാഷ്ട്രീയ നേതാവ് ശ്രമിച്ചിരുന്നു.

ഉഴവൂര്‍ കാരംകുന്നേല്‍ വീട്ടില്‍ ഗോപാലന്‍ കമല ദമ്പതികളുടെ മകനായി 1952 മാര്‍ച്ച് 20നാണ് ഉഴവൂര്‍ വിജയന്റെ ജനനം. സെന്റ് സ്റ്റീഫന്‍ കോളേജിലെ പഠനകാലത്തടക്കം സജീവ കെ.എസ്.യു പ്രവര്‍ത്തകനായിരുന്ന ഉഴവൂര്‍ യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്‍റുമായി. പിന്നീട്, കോണ്‍ഗ്രസിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് വയലാര്‍ രവി, പിസി ചാക്കോ, ആന്റണി എന്നിവര്‍ക്കൊപ്പം കോണ്‍ഗ്രസ് എസ്സിലേക്ക് ചേക്കേറി. എന്നാല്‍ നേതാക്കള്‍ തിരികെ മടങ്ങിയിട്ടും ഉഴവൂര്‍ കോണ്‍ഗ്രസ് എസ്സില്‍ തന്നെ തുടര്‍ന്നു. പിന്നീട് 99ല്‍ എന്‍സിപി രൂപീകരക്കപ്പെട്ടപ്പോള്‍ ശരത് പവാറിനൊപ്പം എന്‍സിപിയുടെ ഭാഗമായി.

രണ്ട് തവണ കോട്ടയം ജില്ല കൌണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉഴവൂര്‍ 2001ല്‍ കെഎം മാണിക്കെതിരെ നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും തോല്‍വി ആയിരുന്നു ഫലം. വികലാംഗ ക്ഷേമപെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015ലാണ് എന്‍സിപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്നത്. ‌
നേതൃത്വത്തില്‍ സജീവമായി തുടരുന്നതിനിടെയണ് ഉദര സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ഉഴവൂരിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നാലു പതിറ്റാണ്ടിലധികം നീണ്ട സജീവ പൊതുജീവിതത്തിന് വിരാമമിട്ടാണ് ഉഴവൂര്‍ യാത്രയാകുന്ന