Main Menu

ഉത്സവകാലത്തെ പണലഭ്യത ഉറപ്പുവരുത്താന്‍ ആര്‍ബിഐ 12000 കോടി രൂപ വിപണിയിലിറക്കുന്നു

മുംബൈ: റിസര്‍വ് ബാങ്ക് 12,000 കോടി രൂപ വിപണിയിലിറക്കാന്‍ ഒരുങ്ങുന്നു. ഉത്സവകാലത്തെ പണലഭ്യത ഉറപ്പുവരുത്താനാണ് പുതിയ നീക്കം. ഒക്ടോബര്‍ 11ന് സര്‍ക്കാരിന്റെ ബോണ്ട് വാങ്ങിക്കൊണ്ടാണ് ഇത്രയും തുക ലഭ്യമാക്കുക. വിപണി ഇടപെടല്‍ (ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍സ്)വഴിയാണിത്.

2020നും 2030നും ഇടയില്‍ കാലാവധിയെത്തുന്ന ബോണ്ടുകളാണ് വാങ്ങുകയെന്നും ആര്‍ബിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. 2020ല്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ബോണ്ടുകള്‍ക്ക് 8.27ശതമാനമാണ് പലിശ നല്‍കുക. 2022 ല്‍ കാലാവധിയെത്തുന്ന ബോണ്ടുകള്‍ക്ക് 8.15ശതമാനവും 2024ലെ ബോണ്ടുകള്‍ക്ക് 7.35ശതമാനവും 2026ലേതിന് 8.15ശതമാനവും 2030ലേതിന് 7.61ശതമാനവും പലിശ നല്‍കാനാണ് തീരുമാനം.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്