Main Menu

ഇവാന്‍ക ട്രംപ് സന്ദര്‍ശനം നടത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മെക്‌സിക്കോയില്‍ യുഎസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം

മെക്‌സികോസിറ്റി: യുഎസ് കോണ്‍സുലേറ്റിന് നേരെ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപും യുഎസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സും മെക്‌സിക്കോയില്‍ സന്ദര്‍ശനം നടത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം.

ഗ്വാഡലജരയിലെ യുഎസ് കോണ്‍സുലേറ്റിന് നേരെയാണ് ആക്രമണമുണ്ടായത്. കോണ്‍സുലേറ്റിന്റെ മതില്‍ തകര്‍ന്നു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.മെക്‌സിക്കോയുടെ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിനായി ഇവാന്‍ക ട്രംപും മൈക് പെന്‍സുമടക്കമുള്ള ഉന്നത യുഎസ് സംഘം ശനിയാഴ്ച രാവിലെയാണ് മെക്‌സിക്കോ സിറ്റിയിലെത്തിയത്.

ആക്രമണത്തെ കുറിച്ച് ഫെഡറല്‍ അതോറിറ്റി അന്വേഷണം നടത്തിവരികയാണ്. കോണ്‍സുലേറ്റ് കെട്ടിടത്തിന് പുറത്ത് നിന്ന് ഒരാള്‍ സ്‌ഫോടന വസ്തു എറിഞ്ഞ ശേഷം ഓടികളഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് ഗ്രനേഡിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇവിടെയുള്ള സിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരികയാണ്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്