Main Menu

ഇര്‍ഫാന്‍ ഖാനോടൊപ്പം പാര്‍വതിയുടെ ബോളിവുഡ് ചിത്രം; ട്രെയിലര്‍ കാണാം

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് പാര്‍വതി. എന്ന് നിന്റെ മൊയ്തീനും ചാര്‍ലിയുമെല്ലാം പാര്‍വതിക്ക് താരപകിട്ടു നല്‍കിയ ചിത്രങ്ങളായിരുന്നു

മലയാളത്തിന് പുറമെയുളള ദക്ഷിണേന്ത്യന്‍ ഭാഷകളിലും മിന്നിതിളങ്ങിയിട്ടുള്ള പാര്‍വതി ഇപ്പോള്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ഖരിബ് ഖരിബ് സിങ്‌ലേയെന്ന ചിത്രത്തിലാണ് പാര്‍വതി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

ദേശീയ അവാര്‍ഡ് ജേതാവ് ഇര്‍ഫാന്‍ ഖാന്റെ നായികയായാണ് പാര്‍വതി ബോളിവുഡില്‍ ചുവടുവയ്ക്കുന്നത്. തനുജ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോഡ് യാത്രയില്‍ കണ്ടുമുട്ടുന്ന രണ്ട് പേര്‍ തമ്മില്‍ പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന നിമിഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

നവംബര്‍ 10ന് ചിത്രം തിയേറ്ററുകളിലെത്തും.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്