Main Menu

ഇന്‍ഡിഗോയുടെ 13 വിമാനങ്ങള്‍ എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് റദ്ദാക്കി; 84 സര്‍വീസുകളെ ബാധിക്കും

ന്യൂഡല്‍ഹി: ഇന്ത്യയിലെ മികച്ച വിമാനക്കമ്പനികളിലൊന്നായ ഇന്‍ഡിഗോയുടെ 13 വിമാനങ്ങള്‍ എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് റദ്ദാക്കി. 84 സര്‍വീസുകള്‍ ഇതുമൂലം തടസ്സപ്പെടും. എയര്‍ബസ് നിയോ എയര്‍ക്രാഫ്റ്റിലെ എന്‍ജിനുകള്‍ക്കാണു തകരാര്‍ കണ്ടെത്തിയത്. ഇന്ത്യയിലെ ആദ്യത്തെ പത്തു മികച്ച വിമാനക്കമ്പനികളില്‍ നാലാം സ്ഥാനത്താണ് ഇന്‍ഡിഗോ.

എന്‍ജിനുകളില്‍ പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോയ്ക്കും ഗോ എയറിനും എയര്‍ബസ് വിമാനങ്ങള്‍ വില്‍ക്കുന്നില്ല. യുണൈറ്റഡ് ടെക്‌നോളജീസിന്റെ പ്രാറ്റ് ആന്‍ഡ് വൈറ്റ്‌നിയാണ് എന്‍ജിന്‍ നിര്‍മിക്കുന്നത്. എന്‍ജിനുകളില്‍ രൂപപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്തതിനാല്‍ പ്രാറ്റ് ആന്‍ഡ് വൈറ്റ്‌നി ഇന്‍!ഡിഗോയ്ക്ക് ഈമാസാദ്യം നഷ്ടപരിഹാരം നല്‍കിയിരുന്നു. എന്നാല്‍ കിട്ടിയ പണമെത്രയെന്ന് വെളിപ്പെടുത്താന്‍ അധികൃതര്‍ തയാറായിട്ടില്ല.

അതേസമയം, എന്‍ജിനുകള്‍ ഒരു വര്‍ഷം പോലും കളിയാതെ നശിക്കുന്നതില്‍ ഇന്‍ഡിഗോ ആശങ്ക രേഖപ്പെടുത്തി. ഒട്ടേറെ വിമാനങ്ങളുടെ എന്‍ജിനുകള്‍ മാറ്റേണ്ടതായിട്ടുണ്ട്. ഇവയ്‌ക്കൊന്നും ആവശ്യമായ സ്‌പെയര്‍ പാര്‍ട്ടുകള്‍ ലഭിക്കാത്തതും സ്ഥിതി ഗുരുതരമാക്കുന്നു. വിമാനത്തിന്റെ സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വരുന്നതില്‍ തങ്ങള്‍ സന്തുഷ്ടരല്ലെന്ന് ഇന്‍ഡിഗോ പ്രസിഡന്റ് അദിത്യ ഘോഷ് പറയുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്