Main Menu

ഇന്ന് വൃശ്ചികം ഒന്ന്: അതീവ ജാഗ്രതയില്‍ സന്നിധാനം

പമ്പ: മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് ശബരിമല നട തുറന്നു. വൃശ്ചികം ഒന്നായ ഇന്ന് പുതിയ മേല്‍ശാന്തിമാരാണ് നട തുറന്നത്. ഭക്തജന തിരക്കോടെ നെയ്യഭിഷേകമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ ശബരിമലിയില്‍ നടക്കുന്നു.

ഇന്നലെ രാത്രി പത്തുമണിയോടുകൂടി ഹരിവരാസനം പാടി നട അടച്ചപ്പോഴും ഭക്തജനതിരക്കായിരുന്നു സന്നിധാനത്ത്. ഇന്ന് രാവിലെ മൂന്നുമണിക്ക് പുതിയ മേല്‍ശാന്തിമാരാണ് ശബരിമലയിലും അതുപോലെ മാളികപ്പുറത്തും നടതുറന്നത്. നട തുറന്ന് മണിക്കൂറുകള്‍ കഴിയും തോറും ഭക്തജനതിരക്ക് കൂടുകയാണ്.

ഇന്ന് പ്രത്യേകിച്ച് ചടങ്ങുകളൊന്നും ശബരിമലയിലില്ല. ഇന്നലെ ഭക്തര്‍ ഇവിടെ തങ്ങാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ മുന്‍നിര്‍ത്തി ആരെയും പൊലീസ് അതിനനുവദിച്ചില്ല. എല്ലാവരോടും മലയിറങ്ങണമെന്ന് പൊലീസ് ആവശ്യപ്പെടുകയായിരുന്നു. കൂടാതെ മലകയറിയെത്തിയ അയ്യപ്പഭക്തന്മാരെ നടപ്പന്തലില്‍ തടഞ്ഞുനിര്‍ത്തി. നടതുറന്നതിന് ശേഷമാണ് പിന്നെ അവരെ പൊലീസ് കയറ്റിവിട്ടത്.

നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. കൃത്യമായ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമേ സന്നിധാനത്തേക്ക് ആളുകളെ കടത്തിവിടുന്നുള്ളൂ. പമ്പ മുതല്‍ സന്നിധാനം വരെ നാലു പ്രധാന കേന്ദ്രങ്ങളിലാണ് സുരക്ഷാപരിശോധന. ഒന്നാംഘട്ടം പമ്പയില്‍, രണ്ടാംഘട്ടം മരക്കൂട്ടത്ത്, മൂന്നാംഘട്ടം നടപ്പന്തലില്‍.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്