Main Menu

ഇന്ത്യ ലോകത്തെ നന്മയുള്ള ശക്തിയെന്ന് ട്രംപ്; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തുടരും

 

Indian Telegram Android App Indian Telegram IOS App

വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം ഇന്ത്യയെ അവഗണിക്കുന്നുവെന്ന ആരോപണം തള്ളി വൈറ്റ് ഹൗസ്. ലോകത്ത് നന്മയുള്ള ശക്തിയാണ് ഇന്ത്യ. അവരുമായുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദര്‍ശനത്തിന് മുന്‍പാണ് ട്രംപിന്റെ നിലപാട് വൈറ്റ് ഹൗസ് പുറത്തുവിട്ടത്. നാളെ മുതല്‍ രണ്ടു ദിവസമാണ് മോദി യു.എസില്‍ തങ്ങുക.

ഇന്ത്യയെ ട്രംപ് ഭരണകൂടം ശ്രദ്ധിക്കുന്നില്ല, അല്ലെങ്കില്‍ അവഗണിക്കുന്നു എന്ന ആരോപണം ശരിയല്ലെന്ന് വൈറ്റ് ഹൗസിലെ പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍ വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ ട്രംപും മോദിയും കൂടിക്കാഴ്ച നടത്തും. ഇരുവരും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയുമാണിത്. ഭീകരവിരുദ്ധ പ്രവര്‍ത്തനം, പ്രതിരോധ പങ്കാളിത്തം, ആഗോള സഹകരണം, വാണിജ്യം, നിയമം, ഊര്‍ജം തുടങ്ങില്‍ നിലവില്‍ സഹകരണം ഉള്ള മേഖലകളിലെല്ലാം ചര്‍ച്ച നടക്കുമെന്നും പ്രസ് സെക്രട്ടറി വ്യക്തമാക്കി.

യു.എസ് ഇന്ത്യയെ അഭിനന്ദിക്കുന്നു. ഇന്ത്യയെ ലോകത്തെ നന്മയുടെ ശക്തിയായി ട്രംപ് കണക്കാക്കുന്നു. അതുകൊണ്ടുതന്നെ ഇരുവരും തമ്മിലുള്ള ബന്ധം വളരെ വലുതാണ്. തിങ്കളാഴ്ചത്തെ സന്ദര്‍ശത്തോടെ ഇത് യഥാര്‍ത്ഥ്യമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. ട്രംപ് ഭരണകൂടം ചൈനയുമായുള്ള ബന്ധത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതോടെ ഇന്ത്യയുമായുള്ള ബന്ധം വിസ്മരിക്കുകയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അധികൃതര്‍.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്