Main Menu

ഇന്ത്യൻ വംശജൻ യുകെയിൽ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടർ

ലണ്ടൺ: ഇന്ത്യൻ വംശജൻ യുകെയിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ ബാച്ചിലർ ഓഫ് മെഡിസിൻ ബാച്ചിലർ ഓഫ് സർജറി ബിരുദം സ്വന്തമാക്കി ഡോക്ടറായി. 21 വയസ്സും 335 ദിവസവും പ്രായമുള്ള അർപ്പൻ ധോഷിയാണ് യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടർ ആയിരിക്കുന്നത്.

ആഗസ്റ്റിൽ വടക്കു കിഴക്കൻ ഇംഗ്ലണ്ടിലെ യോർക്കിൽ ഡോക്ടറായി അദ്ദേഹം ജോലിയിൽ പ്രവേശിക്കും. 2010ൽ 21 വയസും 352 ദിവസവുമുള്ളപ്പോൾ എംബിബിഎസ് സ്വന്തമാക്കിയ റാച്ചൽ ഫയേ ഹില്ലിനായിരുന്നു നേരത്തെ ഈ റേക്കോർഡിന് ഉടമ.

യുകെയിലെ ഏറ്റവും പ്രായം കുറത്ത ഡോക്ടർ താനാണെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് അർപ്പൻ പറയുന്നു. ഗുജറാത്ത് വംശജനായ അർപ്പൻ മാതാപിതാക്കളോടൊപ്പം ഫ്രാൻസിലാണ് ഇപ്പോൾ താമസിക്കുന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്