Main Menu

ഇന്ത്യയിലെ ആദ്യത്തെ മിസ് ട്രാന്‍സ് ക്വീന്‍ നിതാഷ് ബിശ്വാസ്

കൊല്‍ക്കത്ത: മറ്റു സൗന്ദര്യ മല്‍സരങ്ങള്‍ പോലെ തന്നെയായിരുന്നു അതും. ആട്ടം, പാട്ട്, റൗണ്ടുകള്‍, റാമ്പ് വാക്കിങ്. ആണിനും, പെണ്ണിനും മതി ഇത്തരം മല്‍സരങ്ങള്‍ എന്ന് കരുതുന്നത് ശരിയല്ലല്ലോ. ട്രാന്‍സ് ജന്‍ഡറുകള്‍ക്കും വേണ്ടേ ആഘോഷങ്ങള്‍. ഈ ചിന്താഗതിയില്‍ നിന്നാണ് സംഘാടകയായ റീനാ റായി മല്‍സരം സംഘടിപ്പിച്ചത്. പലരും റീനയെ അധിക്ഷേപിച്ചുവെങ്കിലും, അതൊന്നും അവര്‍ ചെവിക്കൊള്ളാതിരുന്നതുകൊണ്ട് ഞായറാഴ്ച നല്ല ഭംഗിയായി മല്‍സരം നടന്നു.

കൊല്‍ക്കത്ത സ്വദേശി നിതാഷ ബിശ്വാസിനെ മിസ് ട്രാന്‍സ് ക്വീനായി തെരഞ്ഞെടുത്തു. 16 മല്‍സരാര്‍ഥികളാണ് മാറ്റുരച്ചത്. ഇരുപതുകാര്‍ മുതല്‍ 50 കാരി വരെയുണ്ടായിരുന്നു മല്‍സരത്തിന്.

Image result for nitasha biswas

ചിലര്‍ വിദ്യാര്‍ത്ഥികളും, ചിലര്‍ അഭിഭാഷകരും, മറ്റൊരാള്‍ മുന്‍ ലൈംഗിക തൊഴിലാളിയുമായിരുന്നു.1600 ഓളം പേരില്‍ നിന്നാണ് 16 പേരെ ഷോട്ട് ലിസ്റ്റ് ചെയ്തത്. മാര്‍ച്ചില്‍ തായ്ലന്‍ഡില്‍ നടക്കുന്ന മിസ് ഇന്റര്‍നാഷണല്‍ ട്രാന്‍സ് ക്വീന്‍ മല്‍സരത്തില്‍ നിതാഷ് ബിശ്വാസ് ഇന്ത്യയെ പ്രതിനിധീകരിക്കും.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്