Main Menu

ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 27 വിമാനം തകര്‍ന്നു വീണു

ജോധ്പുര്‍: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 27 വിമാനം തകര്‍ന്നു വീണു. പൈലറ്റ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് വിമാനം തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. രാജസ്ഥാനിലെ ജോധ്പുരിനടുത്ത ബനാഡ് എന്ന സ്ഥലത്താണ് വിമാനം തകര്‍ന്നു വീണത്.

പതിവായുള്ള പരിശീലന പറക്കലിനായി ചൊവ്വാഴ്ച രാവിലെ വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ തകര്‍ന്നു വീഴുകയായിരുന്നു. വിശദമായ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്