Main Menu

ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണില്‍ മികച്ച നടിയാവാന്‍ കാവ്യയും; മത്സരിക്കുന്നത് ആലിയ ഭട്ട്, വിദ്യ ബാലന്‍ എന്നിവര്‍ക്കൊപ്പം

ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണില്‍ മികച്ച നടികളുടെ മത്സര പട്ടികയില്‍ കാവ്യ മാധവനും. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിലെ പ്രകടനമാണ് കാവ്യയ്ക്ക് പട്ടികയില്‍ ഇടം നല്‍കിയത്.

ആലിയ ഭട്ട്, വിദ്യാ ബാലന്‍, റത്ന പഥക് ഷാ, തനിഷ്ഠ ചാറ്റര്‍ജി എന്നിവരോടാണ് കാവ്യ മത്സരിക്കുന്നത്. മികച്ച നടന്‍മാര്‍ക്കുള്ള മത്സര പട്ടികയില്‍ അമിതാഭ് ബച്ചന്‍, ആമീര്‍ ഖാന്‍, രാജ്കുമാര്‍ റാവോ, ഹൃത്വിക് റോഷന്‍, ലലിത് ബേല്‍, ആദില്‍ ഹുസൈന്‍, സുശാന്ത് സിംഗ രജ്പുത്ത് എന്നിവര്‍ ഇടം നേടി.

മറ്റ് നാമനിര്‍ദേശങ്ങള്‍

മികച്ച സിനിമ

പിങ്ക്
ഏ ദില്‍ ഹെ മുഷ്‌കില്‍
സുല്‍ത്താന്‍
ജോക്കര്‍
എം.എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്‌റ്റോറി

മികച്ച സംവിധായകന്‍

നിതേഷ് തിവാരി
അലംകൃത ശ്രീവാസ്തവ
എസ് എസ് രാജമൗലി
കൊങ്കണ സെന്‍ ശര്‍മ
വിക്രമാദിത്യ മോട്‌വാനെ
എന്‍ പത്മകുമാര്‍
നിഖില്‍ മഞ്ജു



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്