Main Menu

ഇന്ത്യക്കാർക്ക് ജുലൈ 1 മുതൽ ഓസ്ട്രേലിയൻ സന്ദർശക വിസയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം

സിഡ്നി: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ജുലൈ ഒന്നുമുതൽ ഓസ്ട്രേലിയൻ സന്ദർശക വിസയ്ക്ക് ഓൺലൈനായി അപേക്ഷ നൽകാം. ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ച അറിയിപ്പ് തിങ്കളാഴ്ച്ച പുറപ്പെടുവിച്ചു. അവധിയാഘോഷിക്കാൻ ഇന്ത്യയില്‍ നിന്ന് ഓസ്ട്രേലിയേക്ക് എത്തുന്ന സന്ദര്‍ശകരെ ലക്ഷ്യം വച്ചാണ് പുതിയ തീരുമാനം. ഇതുവഴി ഓസ്ട്രേലിയം ടൂറിസം രംഗത്തിന് ഉണര്‍വ്വുണ്ടാകുമെന്നാണ് ഓസ്ട്രേലിയ പ്രതീക്ഷിക്കുന്നത്.

2017ലെ ആദ്യ നാലുമാസങ്ങളില്‍ മാത്രം 65,000 ഇന്ത്യക്കാരുടെ സന്ദര്‍ശക വിസ അപേക്ഷകള്‍ക്കാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് സന്ദര്‍ശക വിസയിൽ എത്തുന്നവരുടെ വർധന കണക്കിലെടുത്താണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇമിഗ്രേഷന്‍ ബോര്‍ഡര്‍ പ്രൊട്ടക്ഷ(ഡിഐബിപി)ന്റെ തീരുമാനം.

എല്ലാ ദിവസവും 24 മണിക്കൂറും ഓണ്‍ലൈന്‍ മുഖേന വിസയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. വിസ ആപ്ലിക്കേഷനോടൊപ്പം തന്നെ ഇലക്ടോണിക്ക് പെയ്മെന്റ് വഴി വിസയ്ക്കുള്ള ഫീസ് അടയ്ക്കാനുള്ള സംവിധാനവുമുണ്ട്. അപേക്ഷയുടെ പുരോഗതി പരിശോധിയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്