Main Menu

ഇതുവരെ നടന്നത് ബൃഹത്തായ അന്വേഷണമെന്ന് കോട്ടയം എസ്പി; ബിഷപ്പിന്റെ അറസ്റ്റ് തെളിവുകള്‍ ബോധ്യപ്പെട്ടതിന് ശേഷം മാത്രം

കൊച്ചി: ജലന്ധര്‍ ബിഷപ്പ് കേസില്‍ ഇതുവരെ നടന്നത് ബൃഹത്തായ അന്വേഷണമെന്ന് കോട്ടയം എസ്പി ഹരിശങ്കര്‍. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് തെളിവുകള്‍ ബോധ്യപ്പെട്ടതിന് ശേഷം മാത്രമെന്നും എസ്പി പറഞ്ഞു. അന്വേഷണ സംഘത്തിന് മേല്‍ ഒരുതരത്തിലുമുള്ള സമ്മര്‍ദ്ദങ്ങളില്ലെന്നും എസ്പി പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിലും ഏഴ് ജില്ലകളിലുമാണ് ഇതുവരെ അന്വേഷണം നടത്തിയതെന്ന് എസ്പി വ്യക്തമാക്കി. ഇതുവരെ നൂറിലെേറ സാക്ഷികളുടെ മൊഴിയെടുത്തെന്നും കോട്ടയം എസ്പി പറഞ്ഞു. ബിഷപ്പിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്നും എസ്പി ഹരിശങ്കര്‍ വ്യക്തമാക്കി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്