ഇതിഹാസ താരത്തെ പരാജയപ്പെടുത്തി ; ഫെഡറര്‍ ഒന്നാംസാഥാനം തിരിച്ച് പിടിച്ചു

ലോക ഒന്നാം നമ്പര്‍ സ്ഥാനം തിരിച്ച് പിടിച്ച് റോജര്‍ ഫെഡറര്‍. സ്റ്റുറ്റഗാര്ട്ട് കപ്പിന്റെ ഫൈനലിലേക്ക് നിക്ക് കിര്‍ഗിയോസിനെ പരാജയപ്പെടുത്തിയാണ് റോജര്‍ തന്റെ സ്ഥാനം തിരിച്ചു പിടിച്ചത്. നിക്കിനെ 6-7, 6-2,7-6 എന്ന സ്കോറിനാണ് ഫെഡറര്‍ തകര്‍ത്തത്.
ആറാം തവണയാണ് ഫെഡറര്‍ എടിപി റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്. വിംബിള്‍ടണ്‍ മത്സരങ്ങള്‍ ആരംഭിക്കാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഫെഡറര്‍ രണ്ടാ സ്ഥാനത്തേക്ക് തള്ളിയത് ഇതിഹാസ താരവും തന്റെ ഏക്കാലത്തേയും വലിയ എതിരാളിയുമായ റാഫേല്‍ നദാലിനേയാണ്.
ഞായറാഴ്ച്ച ടോപ്പ് സീഡായ ഫെഡറര്‍ ഫൈനലില്‍ മിലോസ് റാവോനിക്കിനെ നേരിടും. നിലവിലെ ചാമ്പ്യനായ ലൂക്കാസ് പൗളിയെ തകര്‍ത്താണ് ഫെഡററിന്റെ എതിരാളി ഫൈനലിലെത്തുന്നത്. റാങ്കിംഗിന് വേണ്ടിയുള്ള പോരാട്ടം തന്നെ ആകാംഷാ ഭരിതാനാക്കുന്നുണ്ടെന്നും തനിക്ക് ഒരുപാട് ടെന്നീസ് കളിക്കാനുണ്ടെന്നും കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഒന്നാം നമ്പര്‍ സ്ഥാനത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിച്ചില്ലെന്നും എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി വീണ്ടും അത് കടന്നു വരികായണെന്നും ഫെഡറര്‍ പറഞ്ഞു.
ഇതുപോലുള്ള മത്സരം സ്ഥിരം സംഭവിക്കാറില്ലെന്നും ആരാധകരെ ഇത് ഒരുപാട് ആവേശം കൊള്ളിക്കുമെന്നും താനും നദാലും ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കുന്നത് രസകരമാണെന്നും ഇതിഹാസ താരം പറഞ്ഞു.