Main Menu

ആസ്ട്രേലിയയിലെ മലയാളി ശാസ്ത്രജ്ഞ മരിയ പറപ്പിള്ളി ഇന്റർനാഷണൽ ഇന്നൊവേഷൻ അവാർഡ്

മെൽബൺ: മെൽബൺ മലയാളി ശാസ്ത്രജ്ഞ മരിയ പറപ്പിള്ളി ഇന്റർനാഷണൽ ഇന്നൊവേഷൻ അവാർഡിനർഹയായി. ജൂൺ 21ന് കാനഡയിലെ ഹാലിഫാക്സിൽ നടന്ന ചടങ്ങിൽ സൊസൈറ്റി ഫോർ ടീച്ചിങ് ആൻഡ് ലേർണിംഗ് ഇൻ ഹയർ എഡ്യൂക്കേഷൻ (STLHE ) പ്രഡിഡന്റ് റോബർട്ട് ലാപ്പിൽ നിന്നും ഡോ. മരിയ അവാർഡ് ഏറ്റുവാങ്ങി.
കാഞ്ഞിരപ്പള്ളി ചെമ്മലമറ്റം കുന്നേല്‍ അഡ്വ. ജോസഫ് ഏബ്രഹാമിന്റെ ഭാര്യയാണ് ഡോ. മരിയ. നോര്‍ത്ത് പറവൂര്‍ പരേതനായ പറപ്പിള്ളി ഫ്രാന്‍സിസിന്റെയും റിട്ട. അധ്യാപിക ലീലാമ്മയുടെയും മകളാണ്.

ഡോ. മരിയ ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സിലെ ടോപ്പിക്കൽ ഗ്രൂപ്പ്, ഫിസിക്സ് എഡ്യൂക്കേഷൻ ഗ്രൂപ്പിന്റെ (PEG) അധ്യക്ഷയും STEM Women Branching Out വിഭാഗത്തിന്റെ സ്ഥാപകയും ആണ്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്