Main Menu

ആസിഫ് അലിയും മഡോണയും ഒന്നിക്കുന്ന ഇബിലിസ്; രസകരമായ ട്രെയിലര്‍ കാണാം

ആസിഫ് അലിയെ നായകനാക്കി യുവസംവിധായകന്‍ രോഹിത് ഒരുക്കുന്ന ഇബ്‌ലിസിന്റെ രസകരമായ ട്രെയിലര്‍ പുറത്തുവിട്ടു. വൈശാഖന്‍ എന്നാണ് ചിത്രത്തിലെ ആസിഫ് അലി കഥാപാത്രത്തിന്റെ പേര്. അഡ്വെഞ്ചര്‍സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിന് ശേഷം രോഹിതും ആസിഫും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമ ഓഗസ്റ്റ് മൂന്നിന് തീയേറ്ററുകളിലെത്തും. പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനം കീഴടക്കിയ സുന്ദരി മഡോണ സെബാസ്റ്റ്യന്‍ ആണ് ചിത്രത്തില്‍ ആസിഫിന്റെ നായികയായി എത്തുന്നത്.

നിലവില്‍ തെലുങ്ക്, തമിഴ് സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ് മഡോണ.ആസിഫും രോഹിത്തും വീണ്ടും ഒന്നിക്കുമ്പോള്‍ മറ്റൊരു ഫാന്റസി കോമഡിക്കായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ലാലും ഈ ചിത്രത്തില്‍ സുപ്രധാനമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഓമനക്കുട്ടന്‍ തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുല്‍ തന്നെയാണ് ഈ സിനിമയുടെയും തിരക്കഥ രചിക്കുന്നത്.

സൈജുകുറുപ്പ്, ശ്രീനാഥ് ഭാസി, സിദ്ധിഖ്, രവീന്ദ്ര ജയന്‍, നസീര്‍ സംക്രാന്തി, ഗോകുലം ഗോകു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്