Main Menu

ആവശ്യം 30ലക്ഷം ബസുകള്‍; സര്‍വീസ് നടത്തുന്നത് 3ലക്ഷം മാത്രം; പൊതുഗതാഗതത്തിന് ആവശ്യത്തിന് ബസുകളില്ലെന്ന് ഗതാഗത മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്ത് പൊതുഗതാഗതത്തിന് ആവശ്യത്തിന് ബസുകളില്ലെന്ന് ഗതാഗത മന്ത്രാലയം. 30 ലക്ഷം ബസ് ആവശ്യമുണ്ട്. എന്നാല്‍ മൂന്നു ലക്ഷം ബസുകള്‍ മാത്രമാണ് രാജ്യത്ത് സര്‍വീസ് നടത്തുന്നത് എന്നും കേന്ദ്ര ഗതാഗത സെക്രട്ടറി വൈഎസ് മാലിക് പറഞ്ഞു.

ആവശ്യത്തിന് ബസുകളില്ലാത്തതിനാല്‍ ജനങ്ങള്‍ സ്വകാര്യവാഹനങ്ങളെയാണ് കാര്യമായി ആശ്രയിക്കുന്നതെന്ന് ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലും ഇതുതന്നെയാണ് സ്ഥിതിയെന്നും അദ്ദേഹം വ്യക്തമാക്കി.

ചൈനയില്‍ 1000 പേര്‍ക്ക് ആറ് ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതില്‍ ഗഡ്കരി പറഞ്ഞു. എന്നാല്‍ ഇവിടെ 10,000 പേര്‍ക്ക് നാല് ബസുകള്‍ മാത്രമാണുള്ളത്. 90 ശതമാനം ഇന്ത്യക്കാരും സ്വന്തമായി വാഹനമില്ലാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്