Main Menu

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാനുള്ള വിധി ഉടന്‍ ഉറപ്പാക്കണം; സംസ്ഥാനങ്ങള്‍ക്ക് അന്ത്യശാസനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാനുള്ള വിധി ഉടന്‍ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. എല്ലാ സംസ്ഥാനങ്ങളും വിധി ഒരാഴ്ച്ചയ്ക്കുള്ളില്‍ നടപ്പാക്കണമെന്ന് കോടതിയുടെ അന്ത്യശാസനം. സെപ്തംബര്‍ 13ലെ വിധിയില്‍ നിര്‍ദേശിച്ച സംവിധാനങ്ങള്‍ നടപ്പാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കില്‍ സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാര്‍ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും കോടതി ശാസിച്ചു.

അതേസമയം, അക്രമം തടയുന്നതിനുള്ള നിയമം രൂപീകരിക്കാന്‍ മന്ത്രിതല സമിതി രൂപീകരിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്