Main Menu

ആലപ്പാട്ടെ കരിമണല്‍ ഖനനം: പാരിസ്ഥിതികാഘാതത്തെ കുറിച്ച് വിശദമായ പഠനം നടത്തണമെന്ന് കലക്ടറോട് വില്ലേജ് ഓഫീസര്‍

കൊല്ലം: ആലപ്പാട് ഗ്രാമപഞ്ചായത്തില്‍ ഐആര്‍ഇ നടത്തുന്ന ധാതുമണല്‍ ഖനനത്തിന്റെ പാരിസ്ഥിതികാഘാതത്തെ കുറിച്ച് വിശദമായ പഠനം നടത്തണമെന്ന് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്. കൊല്ലം ജില്ലാ കളക്ടര്‍ക്കാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. ഖനനത്തിനെതിരായ ജനങ്ങളുടെ സമരം 71 ആം ദിവസം പിന്നിടുന്നു.

ആലപ്പാട് ഗ്രാമം അതിജീവനത്തിനായി സമരം തുടരുന്നതിനിടെയാണ് ഖനനത്തിന്റെ പാരിസ്ഥിതികാഘാതം പഠിക്കണമെന്നാണ് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് വരുന്നത്. വെള്ളാനത്തുരുത്ത് വില്ലേജ് ഓഫീസര്‍ അബ്ദുള്‍ സലാം കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇന്ത്യന്‍ റെയ്ര്! എര്‍ത്ത് ലിമിറ്റ!ഡ് ഖനനം നടത്തുന്നത് നിയമാനുസൃതമായ സ്ഥലങ്ങളിലാണ്. എന്നാല്‍ ഖനനത്തിന്റെ ആഘാതം ജനവാസ മേഖലയിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ സെസ് പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളെ വെച്ച് പാരിസ്ഥികാഘാത പഠനം നടത്തണം എന്ന് വില്ലേജ് ഓഫീസര്‍ പറ!ഞ്ഞു. വില്ലേജ് ഓഫീസറുടെ ശുപാര്‍ശയും സമരസമിതി നല്‍കിയ നിവേദനങ്ങളുമെല്ലാം ചേര്‍ത്ത് കളക്ടര്‍ ഉടന്‍ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കും.

അതിനിടെ ഖനനത്തിനെതിരായ ജനകീയ സമരസമിതി സമരം കടുപ്പിക്കുകയാണ്. മന്ത്രിമാരും സ്ഥലം എംഎല്‍എയുമന്നും സമരത്തെ തിരിഞ്ഞ് നോക്കാത്തതില്‍ സമരസമിതിക്ക് അതൃപ്തിയുണ്ട്. പൊതുമേഖലാസ്ഥാപനം നടത്തുന്ന് ഖനനത്തിനെതിരായ സമരത്തിന് പിന്നില്‍ സ്വകാര്യ മണല്‍ ലോബിയുണ്ടോ എന്ന സംശയം ഐആര്‍ഇക്കുണ്ട്. ഇക്കാര്യത്തില്‍ പ്രതികരണത്തിന് മാനേജ്‌മെന്റ് തയ്യാറല്ല. അതേസമയം യുവത ആലപ്പാടേക്ക് എന്ന ഹാഷ് ടാഗിലുള്ള പ്രചാരണത്തിന് വന്‍ പിന്തുണയാണ് ലഭിക്കുന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്