Main Menu

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയില്‍ ഇന്നും ബഹളം

ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ കെ ഷൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷം ബഹളം വെച്ചു. മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളുമായാണ് മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ ഇന്ന് നിയമസഭയില്‍ എത്തിയത്.

ചോദ്യോത്തരവേളയില്‍ ആരോഗ്യമന്ത്രി സംസാരിക്കുന്നത് പ്രതിപക്ഷ അംഗങ്ങള്‍ ബഹളംവെച്ച് തടസപ്പെടുത്തി. അഞ്ച് പ്രതിപക്ഷ അംഗങ്ങളുടെ സത്യാഗ്രഹസമരം തുടരുകയാണ്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് സത്യാഗ്രഹ സമരം.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്