Main Menu

ആമേന്‍ നായിക സ്വാതി റെഡ്ഡി വിവാഹിതയാകുന്നു

സുബ്രഹ്മണ്യപുരം, ആമേന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ സ്വാതി റെഡ്ഡി വിവാഹിതയാകുന്നു. പൈലറ്റ് ആയി ജോലി ചെയ്യുന്ന വികാസ് ആണ് വരന്‍. ഇരുവരുടേതും പ്രണയ വിവാഹമാണ്.

മലേഷ്യന്‍ എയര്‍ലൈന്‍സില്‍ ജോലി ചെയ്യുന്ന വികാസ്, ജക്കാര്‍ത്തയിലാണ് താമസിക്കുന്നത്. ഏകദേശം അഞ്ച് വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു.

ആഗസ്റ്റ് മുപ്പതിന് ഹൈദരാബാദില്‍ വച്ചാണ് വിവാഹം. പിന്നീട് സെപ്റ്റംബര്‍ 2ന് കൊച്ചിയില്‍വച്ച് സിനിമാതാരങ്ങള്‍ക്കും മറ്റുമായി റിസപ്ഷന്‍ നടക്കും. തെലുങ്കിലെ അസോഷ്യേറ്റ് ഡയറക്ടര്‍ ആയ ശ്രീധര്‍ ശ്രിയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്.

View image on Twitter

Sreedhar Sri@SreedharSri4u

wedding will take place in Hyderabad on August 30th with (international pilot)..!!!

2005ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചര്‍ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമാരംഗത്തെത്തുന്നത്. പിന്നീട് സുബ്രഹ്മണ്യപുരം എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായി. 2013ല്‍ റിലീസ് ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ആമേനിലൂടെ മലയാളികളുടെയും പ്രിയതാരമായി സ്വാതി മാറി.

മോസയിലെ കുതിര മീനുകള്‍, ആട് ഒരു ഭീകരജീവിയാണ്, ഡബിള്‍ ബാരല്‍ എന്നീ മലയാളചിത്രങ്ങളില്‍ നടി അഭിനയിച്ചു. പിന്നീട് 2016ല്‍ സ്വാതി സിനിമയില്‍ നിന്നേ വിട്ടുനിന്നു. കഴിഞ്ഞ വര്‍ഷം ലണ്ടന്‍ ബബ്‌ലു എന്ന തെലുങ്ക് ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്